യു.എ.ഇ മെഡിക്കല്‍ പരിശോധനയ്ക്ക് കേരളമാകെ കേന്ദ്രങ്ങളായി
സ്വന്തം ലേഖകന്‍
കോഴിക്കോട്: യു.എ.ഇ.യിലേക്ക് തിരികെ പോകുന്നവര്‍ക്ക് കൊവിഡ്‌രഹിത സര്‍ട്ടിഫിക്കറ്റ് നല്‍കാനായി കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിച്ചു.
പ്യൂവര്‍ഹെല്‍ത്ത് ലാബിന്റെ അംഗീകാരമുള്ള കേന്ദ്രങ്ങളാണ് കേരളത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ വ്യാപിപ്പിച്ച് യു.എ.ഇ ആരോഗ്യ വകുപ്പ് ഉത്തരവായത്. നേരത്തെ കേരളത്തില്‍ അനുവദിച്ച 12 ലാബുകളില്‍ 11 എണ്ണവും കോഴിക്കോട്ടായത് മറ്റു ജില്ലകളിലെ പ്രവാസികളെ ദുരിതത്തിലാക്കിയിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യു.എ.ഇ അക്രഡിറ്റേഷനുള്ള മെഡിക്കല്‍ സെന്ററുകളുടെ ഫോണ്‍ നമ്പറുകള്‍ ഇവയാണ്.
തിരുവനന്തപുരം: മെഡിക്കല്‍ കോളജിന് മുന്‍വശമുള്ള മൈക്രോ ഹെല്‍ത്ത് (9747125476), കൊല്ലം: മോര്‍ണിങ് സ്റ്റാര്‍ ചേംബേര്‍സ് (9447095671), ആലപ്പുഴ: താമര കോപ്ലക്‌സ് (9020099699), കോട്ടയം: (നിതിരി ബില്‍ഡിങ്, കുമളി റോഡ് (9446478874), ഏറണാകുളം: അല്‍ഫിയ ബില്‍ഡിങ്, ലിസി ജങ്ഷന്‍, കൊച്ചി- 18 (9447131253), പറവൂര്‍: മെയിന്‍ റോഡ് നോര്‍ത്ത് പറവൂര്‍ (7561808506), പാലക്കാട്: പട്ടാമ്പി റോഡ് (6328226610), തൃശൂര്‍: ഔറം കോപ്ലക്‌സ് പാട്ടൂരയ്ക്കല്‍ (9745260605), നിലമ്പൂര്‍: ഗവണ്‍മെന്റ് ആശുപത്രി റോഡ് (9947887041), മഞ്ചേരി: മെയിന്‍ റോഡ് (9633369627), കൊണ്ടോട്ടി മെയില്‍ റോഡ് (9633369627), തിരുര്‍: മെയിന്‍ റോഡ് (9633369627), വളാഞ്ചേരി: നിലമ്പൂര്‍ റോഡ് (9946443333 ), കോഴിക്കോട്: അസാ ഡയഗ്നോസ്റ്റിക്‌സ്, സ്റ്റേഡിയം, പുതിയറ റോഡ് (0495 2971188), വയനാട് കല്‍പ്പറ്റ: (9946602569), മാനന്തവാടി: (9946602569), കണ്ണൂര്‍: സൗത്ത് ബസാര്‍ (0497 2701270), തലശേരി: തിരുവങ്ങാട് (7510848413), പഴയങ്ങാടി: എ.ബി.സി ബില്‍ഡിങ് (8129864033) കാസര്‍കോട്: സണ്‍ഫ്‌ളവര്‍ (8089161666).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."