HOME
DETAILS

ആനയിടഞ്ഞാല്‍ മയക്കുവെടി വയ്ക്കാന്‍ അംഗീകാരമുള്ള ഡോക്ടര്‍മാരില്ല

  
backup
April 27 2017 | 21:04 PM

%e0%b4%86%e0%b4%a8%e0%b4%af%e0%b4%bf%e0%b4%9f%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf

കഞ്ചിക്കോട് : സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഉത്സവങ്ങള്‍ നടക്കുന്ന പാലക്കാട്ട് ആനയിടഞ്ഞാല്‍ മയക്കുവെടി വെയ്ക്കാന്‍ നാട്ടാന പരിപാലനച്ചട്ടമനുസരിച്ച് രജിസ്റ്റര്‍ ചെയ്ത മൃഗചികിത്സകരില്ല. തുലാപ്പിറവി മുതല്‍ ഇടവപ്പാതിവരെ ഉത്സവക്കാലമാണ് പാലക്കാട് പുതുക്കിയ നാട്ടാനപരിപാലനച്ചട്ടമനുസരിച്ച് ഒരാനയെ മാത്രം എഴുന്നള്ളിക്കുന്ന ഉത്സവമാണെങ്കിലും വനംവകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത് അടിയന്തരഘട്ടങ്ങളില്‍ ഇടപെടാനാവും വിധം സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണം.


ആനകളെ മയക്കുവെടി വെയ്ക്കുന്നതിന് പരിശീലനം സിദ്ധിച്ച പത്തിലധികം പരിചയ സമ്പന്നരായ മൃഗഡോക്ടര്‍മാര്‍ ജില്ലയിലുണ്ടെങ്കിലും നിലവില്‍ ഇവര്‍ക്കാര്‍ക്കും വനംവകുപ്പിന്റെ രജിസ്‌ട്രേഷനില്ല. വനംവകുപ്പില്‍ അയ്യായിരം രൂപയടച്ച് രജിസ്‌ട്രേഷന്‍ എടുക്കണമെന്നും അഞ്ചുലക്ഷം രൂപയുടെ വ്യക്തിഗത ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണമെന്നുള്ള നിബന്ധനയാണ് രജിസ്‌ട്രേഷന്‍ നടത്തുന്നതിന് പ്രതിബന്ധനമാവുന്നത്. സര്‍ക്കാര്‍ ഡോക്ടര്‍മാരായിട്ടും മറ്റൊരു വകുപ്പിനു കീഴില്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിന് ഡോക്ടര്‍മാര്‍ തയ്യാറല്ല.

ഉത്സവനാളുകളില്‍ രാവിലെ മുതല്‍ പിറ്റേന്ന് രാവിലെ വരെ ഉത്സവപ്പറമ്പിനടുത്തുതന്നെ ഇവരുടെ സേവനം നിര്‍ബന്ധമാണ്. ജനുവരി മുതല്‍ മെയ് അവസാനം വരെ ഒരേദിവസം ഒന്നിലേറെ ഉത്സവങ്ങള്‍ നടക്കാറുണ്ട്. ഇവരുടെ സേവനം ഉറപ്പാക്കേണ്ട ബാധ്യത അതത് ഉത്സവക്കമ്മിറ്റികള്‍ക്കാണ്. സ്വന്തം ജോലിക്കുപുറമെ സേവനമെന്ന നിലയ്ക്ക് ഉത്സവപ്പറമ്പുകളിലെത്തുന്നതിന് മതിയായ പ്രോത്സാഹനം ലഭിക്കാറില്ലെന്നും ഡോക്ടര്‍മാരെ പിന്‍തിരിപ്പിക്കുന്നുണ്ട്.

പാലക്കാട് ആനസ്‌ക്വാഡില്‍ ഡോക്ടര്‍മാരില്ലാതായതോടെ ഉത്സവസ്ഥലങ്ങളിലേക്ക് തൃശൂരില്‍ നിന്ന് ഡോക്ടര്‍മാരെ എത്തിക്കണം. തൃശൂരിലും ഇതേ സമയത്താണ് ഉത്സവങ്ങള്‍. ഇത് പലപ്പോഴും ഡോക്ടര്‍മാരുടെ സേവനം ലഭിക്കാതാക്കുമെന്ന് ഉത്സവക്കമ്മിറ്റികള്‍ക്ക് ആശങ്കയുണ്ട്. രജിസ്‌ട്രേഷനില്ലാതെ ഉത്സവത്തില്‍ ആനയെ എഴുന്നള്ളിച്ചതിന് വനംവകുപ്പ് ജില്ലയില്‍ രണ്ട് കേസുകള്‍ എടുത്തിരുന്നു.
ഇതോടെ, ഈ ഉത്സവകാലം ആരംഭിച്ചതിനുശേഷം ഇത്തരത്തില്‍ എടുത്ത കേസുകളുടെ എണ്ണം അഞ്ചായി. നാട്ടുകല്ലില്‍ ആനയെഴുന്നള്ളിപ്പ് നടത്തിന് ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, അഞ്ച് ദേശങ്ങളുടെ ഭാരവാഹികള്‍ ആനയുടമകള്‍ എന്നിവര്‍ക്കെതിരെ വനംവകുപ്പ് കോസെടുത്തു. ഷൊര്‍ണൂരില്‍ ആനയിടഞ്ഞ സംഭവത്തിലും കേസെടുത്തിട്ടുണ്ടെങ്കിലും ഉത്സവസമയത്ത് ആനകള്‍ ഇടഞ്ഞാല്‍ മതിയായ ഡോക്ടര്‍മാരില്ലാത്തത് ഏറെ  പരിതാപകരമാണ്.       


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ ബസുകളുടെ ദൂരപരിധി :സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കും

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേള: തിരുവനന്തപുരം ഓവറോള്‍ ചാംപ്യന്‍മാര്‍, അത്‌ലറ്റിക്‌സില്‍ കന്നിക്കീരീടം നേടി മലപ്പുറം

Kerala
  •  a month ago
No Image

പത്തനംതിട്ടയില്‍ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ

Kerala
  •  a month ago
No Image

ഡോ. വന്ദന ദാസ് കേസ്: സന്ദീപിന്റെ മാനസിക നില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്

Kerala
  •  a month ago
No Image

'ഭര്‍തൃവീട്ടില്‍ സംഭവിക്കുന്ന എല്ലാ പീഡനങ്ങളും ക്രൂരതയല്ല' ; നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെയും വീട്ടുകാരെയും കുറ്റവിമുക്തരാക്കി കോടതി

National
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിലെ 3 നിയോജക മണ്ഡലങ്ങളില്‍ പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  a month ago
No Image

ശബരിമലയില്‍ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ്  സൗകര്യം; നിലയ്ക്കലില്‍ ഫാസ്റ്റ് ടാഗ് സൗകര്യം

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശത്തെ കുറിച്ച് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ മുറിയില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി സുരേഷ് ഗോപി 

Kerala
  •  a month ago
No Image

ബുര്‍ഖ നിരോധിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡും; നിരോധനം; നടപടി ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി,  2025 മുതല്‍ നിരോധനം നടപ്പാക്കും 

International
  •  a month ago
No Image

പി.പി ദിവ്യ പൊലിസ് സ്റ്റേഷനില്‍ ഹാജരായി; മിണ്ടാതെ മടക്കം

Kerala
  •  a month ago