എയിംസ്: നിവേദനം നല്കി
കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച അത്യാധുനിക മെഡിക്കല്‍ കോളജായ എയിംസ് കാസര്‍കോട് ജില്ലയില്‍ തന്നെ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്തിന്റെ നേതൃത്വത്തില്‍ മന്ത്രി ഇ. ചന്ദ്രശഖരന്‍ നിവേദനം നല്കി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുള്പ്പെടെയുള്ള ജില്ലയായതിനാലും നിലവില്‍ അത്യാധുനിക ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രി ഇല്ലാത്തതിനാലും എന്തുകൊïും എയിംസ് സ്ഥാപിക്കേï ജില്ല കാസര്‍കോടാണ്. സംസ്ഥാനത്ത് അലോപ്പതി മെഡിക്കല്‍ കോളജ് ഇല്ലാത്ത ഏക ജില്ലയാണ് കാസര്‍കോട്.
ആവശ്യമായ ഭൂമി സര്‍ക്കാറിന്റെ കൈവശം തന്നെയുള്ളതിനാല്‍ മെഡിക്കല്‍ കോളജ് പെട്ടെന്ന് യാഥാര്‍ഥ്യമാക്കുവാനും കഴിയും. എയിംസ് ജില്ലയില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം ലഭ്യമാക്കുന്നതും മറ്റുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി എം.പി, എം.എല്‍.എമാരെ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും സംയുക്ത യോഗം വിളിച്ചു ചേര്‍ക്കണമെന്നും ബി.ജെ.പി സംഘം മന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാന ആരോഗ്യ വകുപ്പുമായി ഈ വിഷയത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തി മറ്റു സാങ്കേതിക തടസങ്ങളൊന്നും ഇല്ലെങ്കില്‍ എയിംസ് കാസര്‍കോട് തന്നെ സ്ഥാപിക്കാനാവശ്യമായ സമ്മര്‍ദ്ദം സംസ്ഥാന സര്‍ക്കാറില്‍ ചെലുത്തുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന് നിവേദക സംഘത്തിന് ഉറപ്പുനല്‍കി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി. നായക്, ജില്ലാ വൈസ് പ്രസിഡന്റുമാരായ നഞ്ചില്‍ കുഞ്ഞിരാമന്, അഡ്വ. സദാനന്ദ റൈ, എം. ജനി എന്നിവര്‍ ചേര്‍ന്നാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."