HOME
DETAILS

ധനബില്ലിനു പകരമുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

  
backup
July 28 2020 | 04:07 AM

%e0%b4%a7%e0%b4%a8%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%aa%e0%b4%95%e0%b4%b0%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%93%e0%b4%b0%e0%b5%8d%e2%80%8d

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ധനബില്‍ പാസാക്കുന്നതിന് നിയമസഭ കൂടാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് താല്‍ക്കാലിക റവന്യു പിരിച്ചെടുക്കുന്നതിനുള്ള നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ഓര്‍ഡിനന്‍സിനും ഒറ്റത്തവണ വായ്പ എടുക്കാനുള്ള ഓര്‍ഡിനന്‍സിനും ഇന്നലെ വിഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണറുടെ അനുമതിക്കായി അയച്ചു. താല്‍ക്കാലിക റവന്യൂ പിരിച്ചെടുക്കുന്നതിനുള്ള കാലാവധി 2020 ഏപ്രില്‍ ഒന്നു മുതല്‍ 180 ദിവസമായി ദീര്‍ഘിപ്പിക്കുന്നതിന് നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്.
1985 ലെ താല്‍ക്കാലിക റവന്യു പിരിച്ചെടുക്കല്‍ നിയമപ്രകാരം 120 ദിവസമാണ് റവന്യു പിരിക്കാന്‍ സര്‍ക്കാരിന് അധികാരമുള്ളത്. ഈ കാലാവധിയ്ക്കകം ബില്ലുകള്‍ നിയമസഭ പാസാക്കിയില്ലെങ്കില്‍ അവ കാലഹരണപ്പെട്ടുപോകും.
കേരള ധനകാര്യ ബില്‍ പാസാക്കുന്നതിന് ജൂലൈ 27ന് നിയമസഭ ചേരാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമ്മേളനം മാറ്റിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കാലാവധി 120 ദിവസത്തില്‍ നിന്ന് 180 ദിവസമാക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.
കൂടാതെ കേരള ധനഉത്തരവാദിത്വ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ഈ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന വ്യവസ്ഥയോടെ ഒറ്റത്തവണയായി സംസ്ഥാനത്തിന് അധിക വായ്പ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്. രാജ്യത്തെ പ്രതികൂല സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് നടപ്പ് സമ്പത്തിക വര്‍ഷം 1,471 കോടി രൂപ അധിക വായ്പ എടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. ധനഉത്തരവാദിത്വ നിയമപ്രകാരം സംസ്ഥാനത്തിന്റെ ധന കമ്മി മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ മൂന്ന് ശതമാനമായി നിലനിര്‍ത്തണം. അതുകൊണ്ടാണ് ഒറ്റത്തവണയായി അധികവായ്പ എടുക്കുന്നതിന് നിയമഭേദഗതി വേണ്ടിവന്നത്.ത്തെ പ്രതികൂല സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് നടപ്പ് സമ്പത്തിക വര്‍ഷം 1,471 കോടി രൂപ അധിക വായ്പ എടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. ധനഉത്തരവാദിത്വ നിയമപ്രകാരം സംസ്ഥാനത്തിന്റെ ധന കമ്മി മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ മൂന്ന് ശതമാനമായി നിലനിര്‍ത്തണം. അതുകൊണ്ടാണ് ഒറ്റത്തവണയായി അധികവായ്പ എടുക്കുന്നതിന് നിയമഭേദഗതി വേണ്ടിവന്നത്.ത്തെ പ്രതികൂല സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് നടപ്പ് സമ്പത്തിക വര്‍ഷം 1,471 കോടി രൂപ അധിക വായ്പ എടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. ധനഉത്തരവാദിത്വ നിയമപ്രകാരം സംസ്ഥാനത്തിന്റെ ധന കമ്മി മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ മൂന്ന് ശതമാനമായി നിലനിര്‍ത്തണം. അതുകൊണ്ടാണ് ഒറ്റത്തവണയായി അധികവായ്പ എടുക്കുന്നതിന് നിയമഭേദഗതി വേണ്ടിവന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കരയില്‍ തന്ത്രങ്ങളുടെ മുനകൂര്‍പ്പിച്ച് മുന്നണികള്‍

Kerala
  •  2 months ago
No Image

ചരിത്രം ഇടത് - വലത് മുന്നണികള്‍ക്കൊപ്പം; പാലക്കാട് ശ്രദ്ധാകേന്ദ്രമാകും

Kerala
  •  2 months ago
No Image

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ ആത്മഹത്യ:  പ്രതിപക്ഷ പ്രതിഷേധം, വാക്കൗട്ട്

Kerala
  •  2 months ago
No Image

രാജിസമ്മര്‍ദമേറുന്നു; പി.പി ദിവ്യ പുറത്തേക്ക്

Kerala
  •  2 months ago
No Image

എ.ഡി.ജി.പി- ആർ.എസ്.എസ്  കൂടിക്കാഴ്ച- ദുരൂഹത നിലനിർത്തി അന്വേഷണ റിപ്പോർട്ട്

Kerala
  •  2 months ago
No Image

ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ വിഭ്യാഭ്യാസത്തിന് തടസമില്ല: സുപ്രിംകോടതി

Kerala
  •  2 months ago
No Image

കേരളപ്പോര് 13ന്

Kerala
  •  2 months ago
No Image

ഉന്നയിച്ചത് വ്യാജ ആരോപണം;  ദിവ്യക്കും പ്രശാന്തിനുമെതിരെ പരാതി നല്‍കി നവീന്‍ ബാബുവിന്റെ സഹോദരന്‍

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago