ജീവനക്കാരും വാഹനവുമില്ലാത്തത് മുഖ്യപ്രശ്‌നം
പാലക്കാട്:വികസന-ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ ജീവനക്കാരും പ്രാദേശിക തലത്തില്‍ പദ്ധതി നിര്‍വഹണത്തിന് സഹായകമായി വാഹനങ്ങളുമില്ലാത്തതും പ്രധാന പ്രശ്‌നങ്ങളായി ജില്ലാ ഓഫീസ് മേധാവികള്‍ ചൂണ്ടിക്കാട്ടി.
ചില വകുപ്പുകളിലെ പ്രൊജക്റ്റുകളില്‍ ജോലിയില്ലാതെ ഇരിക്കുന്ന ജീവനക്കാരുടെ പുനര്‍ വിന്യാസം, തീരുമാനങ്ങളെടുക്കുന്നതിന് മുന്‍പ് നിയമസഹായം, വകുപ്പുകളുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതികളില്‍ കൃത്യസമയത്ത് സ്റ്റേറ്റ്‌മെന്റ് ഓഫ് ഫാക്ട്‌സ് നല്‍കാതിരിക്കുക, നഷ്ടപരിഹാര തുകകള്‍ വേഗത്തില്‍ അനുവദിക്കാതിരിക്കുക, ഭൂമി കയ്യേറ്റം, സര്‍വെയര്‍മാരുടെ ക്ഷാമം, ചന്ദനമര കടത്ത്, മാവോയിസ്റ്റ് ഭീക്ഷണി, വ്യാജ കള്ള് കടത്ത്, വ്യവസായിക മേഖലയിലെ തൊഴില്‍ സമരങ്ങള്‍, രാഷ്ട്രീയ സംഘട്ടനങ്ങള്‍, വന്യമൃഗ ശല്യം, ഡാം സുരക്ഷാ നടപടികള്‍, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ കൂടാതെ അട്ടപ്പാടി മേഖലയ്ക്ക് പ്രത്യേക ശ്രദ്ധനല്‍കാനുള്ള നടപടികളും ചര്‍ച്ച ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."