വ്യവസായ സൗഹൃദ അന്തരീക്ഷമൊരുക്കണം: ചാര്‍ജ് ഓഫിസര്‍ ബി ശ്രീനിവാസ്
പാലക്കാട്:തൊഴില്‍ തര്‍ക്കങ്ങളും മറ്റ് പ്രശ്‌നങ്ങളും മൂലം മികച്ച വ്യവസായ സംരഭങ്ങളും പ്ലാന്റുകളും ജില്ലയില്‍ പ്രവര്‍ത്തനം നിര്‍ത്തുന്ന സ്ഥിതി വരാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള ചാര്‍ജ് ഓഫീസര്‍ ബി.ശ്രീനിവാസ് പറഞ്ഞു.
കലക്ടറുടെ ചേംബറില്‍ ഉദ്യോഗസ്ഥരുമായി നടന്ന കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ബി.ശ്രീനിവാസ്. വന്‍നഗരങ്ങളില്‍ ഭൂമി കിട്ടാതായ സാഹചര്യത്തില്‍ ഒഴിഞ്ഞ് കിടക്കുന്ന ധാരാളം ഭൂമിയുള്ള അതിര്‍ത്തി ജില്ലയായ പാലക്കാട് നിക്ഷേപകരെ ആകര്‍ഷിക്കും. പല വിദേശരാജ്യങ്ങളും നിതാക്വത്ത് പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ സ്വന്തം നാട്ടില്‍ ഇവര്‍ നിക്ഷേപിക്കാനുള്ള സാധ്യതകളും മുന്നില്‍ കാണണം. സംസ്ഥാനത്തിന്റെ തന്നെ വികസനത്തിന് ഇത് വഴിയൊരുക്കും.
സംസ്ഥാന സര്‍ക്കാറിന്റെ പ്രതിനിധിയായി ജില്ലയിലെത്തിയ ചാര്‍ജ് ഓഫീസറും ജില്ലാതല ഓഫീസ് മേധാവികളുമായുള്ള ആശയവിനിമയത്തിലാണ് ചാര്‍ജ് ഓഫീസര്‍ ഇക്കാര്യമറിയിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സെക്രട്ടറിമാരെ ജില്ലകളിലേയ്ക്ക് നിയോഗിക്കുന്നത്. മുന്‍ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിന്റെ ആശയത്തിന്റെ ഉദേശ്യം യാഥാര്‍ഥ്യമാക്കാന്‍ എല്ലാവരും സഹകരിക്കണം. ഭരണ നിര്‍വഹണത്തിന്റെ യഥാര്‍ഥ ശക്തികേന്ദ്രങ്ങള്‍ ജില്ലകളിലാണ്.
ജില്ലാതലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട സെക്രട്ടറിമാരുടെ ശ്രദ്ധയില്‍പ്പെടുത്തി തുടര്‍ നടപടി സ്വീകരിക്കും. ആനുകൂല്യങ്ങള്‍ നല്‍കുമ്പോഴും മറ്റ് പദ്ധതികള്‍ നടപ്പിലാക്കുമ്പോഴും രാഷ്ട്രീയമായ പരിഗണനകള്‍ക്ക് മുന്‍തൂക്കം നല്‍കരുത്. ഇക്കാര്യത്തില്‍ ജില്ലാ ഓഫീസര്‍മാര്‍ മറ്റ് ജീവനക്കാര്‍ക്ക് മാതൃകയാവണമെന്നും അദ്ദേഹം പറഞ്ഞു. നാല് സെഷനുകളിലായി 28 വകുപ്പുകളുടെ ജില്ലാ ഓഫീസ് മേധാവികള്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി, ജില്ലാ പൊലീസ് സൂപ്രണ്ട് പ്രതീഷ്‌കുമാര്‍,ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി.നൂഹ്, എ.ഡി.എം.എസ്.വിജയന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."