ജമ്മുകശ്മിര്‍ കേന്ദ്രഭരണ പ്രദേശമായി തുടരുമ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഉമര്‍ അബ്ദുല്ല
ശ്രീനഗര്‍: ജമ്മുകശ്മീര്‍ കേന്ദ്ര ഭരണപ്രദേശമായി തുടരുമ്പോള്‍ ഒരുതെരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ല. ജമ്മുകശ്മിരിന്റെ പ്രത്യേകപദവി എടുത്തുകളയലിന് ആഗസ്ത് അഞ്ചിന് ഒരുവര്‍ഷം പൂര്‍ത്തിയാവാനിരിക്കെ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് ഉമര്‍ അബ്ദുല്ല നിലപാട് വ്യകതമാക്കിയത്.
തന്നെ സംബന്ധിച്ചിടത്തോളം ജമ്മുകശ്മിര്‍ കേന്ദ്രഭരണപ്രദേശമായി തുടരുന്നിടത്തോളം ഒരു നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കില്ല. എല്ലാ അധികാരങ്ങളോടും കൂടിയ സഭയുടെ നേതാവായിരുന്ന തനിക്ക് വികലമാക്കപ്പെട്ട ഒരു സഭയില്‍ അംഗമാകാന്‍ കഴിയില്ലെന്നും ഉമര്‍ അബ്ദുല്ല പറയുന്നു.
ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായ ജമ്മുകശ്മിര്‍ രാജ്യത്തിന്റെ വികസനത്തിലും പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍ ജമ്മുകശ്മിരിന് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ തടങ്കലിലാക്കപ്പെട്ട ഉമര്‍ അബ്ദുല്ലയെ മാര്‍ച്ച 24നാണ് മോചിപ്പിച്ചത്. കശ്മിരിന്റെ പ്രത്യേകപദവി എടുത്തുകളയുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച താന്‍ ഒരിക്കലും മറക്കില്ല. അതിനെ കുറിച്ച് വിശദമായി ഒരു ദിവസം എഴുതാം. അടുത്ത 72 മണിക്കൂര്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിനെ കുറിച്ച് തികച്ചും വ്യത്യസ്തമായ ധാരണയോടെ ആണ് അന്ന് മടങ്ങിയത്. എന്നാല്‍ തങ്ങള്‍ ഭയപ്പെട്ടതെല്ലാം ഒറ്റയടിക്ക് സംഭവിച്ചുവെന്നും ഉമര്‍ അബ്ദുല്ല ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."