പനമരം മദ്യശാല; മാറ്റിസ്ഥാപിച്ചതില്‍ ദുരൂഹതയെന്ന്
പനമരം: ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന വിദേശ മദ്യശാല ജനവാസ കേന്ദ്രത്തിലേക്ക് മാറ്റിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സമരസമിതി പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
2000 ഏപ്രില്‍ ഏഴിന് ഇറങ്ങിയ പൊതുമരാമത്ത് വകുപ്പ് വിജ്ഞാപനത്തില്‍ മേജര്‍ ജില്ലാ റോഡായാണ് മാനന്തവാടി-കല്‍പ്പറ്റ റോഡിനെ കാണിച്ചിക്കുന്നത്. ഈ രേഖ പ്രകാരമാണ് മാനന്തവാടിയിലെ രണ്ട് ബിയര്‍ വൈന്‍ പാര്‍ലറുകള്‍ തുറന്നതെന്നും ഇവര്‍ പറഞ്ഞു. ഇതിന് ശേഷം മറ്റൊരു നടപടിയുമുണ്ടായിട്ടില്ല. ഈ വിവരം ബിവറേജിലേയും മറ്റ് വകുപ്പിലേയും ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.
ചില ഉദ്യോഗസ്ഥരും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ടി. മോഹനനും ചേര്‍ന്ന് ഇദ്ദേഹത്തിന്റെ മകന്റെ പേരിലുള്ള വീട്ടിലാണ് മദ്യശാല പ്രവര്‍ത്തിപ്പിച്ചത്. ഇതിലെ ദുരൂഹത നീക്കുകയും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യണം. എന്തുവില കൊടുത്തും മദ്യശാല തുറക്കാന്‍ അനുവദിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി. നേരത്തെ പഞ്ചായത്തിന്റെ അനുമതിയില്ലാത്തതിനാല്‍ ഹൈക്കോടതി അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതിനാല്‍ മദ്യവില്‍പ്പനശാല അടഞ്ഞുകിടക്കുകയാണ്.
ഇവിടെ സൂക്ഷിച്ചിരിക്കുന്ന മദ്യം എത്രയും പെട്ടെന്ന് എടുത്തു മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പി.ജെ ബേബി, കെ അസീസ്, ശശി പോള്‍, എ പുരുഷോത്തമന്‍, വി അസീസ്, കെ നാസര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."