കൊവിഡ് രോഗി ആശുപത്രി കട്ടിലില്‍നിന്ന് വീണ് മരിച്ചു
ഹൈദരാബാദ്: തെലങ്കാനയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ ആശുപത്രി കട്ടിലില്‍നിന്ന് വീണ് മരിച്ചു. കരിംനഗര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. 70 കാരനായ രോഗി ആശുപത്രി കട്ടിലില്‍ നിന്ന് താഴെ വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു.
ജൂലായ് 22നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കൊവിഡ് സ്ഥീരികരിച്ചു. ഓക്സിജന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. ഉറക്കത്തിലുണ്ടായ വീഴ്ചയില്‍ ഓക്സിജന്‍ ബന്ധം വേര്‍പ്പെട്ടതാണ് മരണത്തിന് കാരണമായത്.
രോഗി താഴെ വീണ ഉടന്‍ തന്നെ തങ്ങള്‍ ആശുപത്രി അധികൃതരെ വിവരം അറിയിച്ചിരുന്നുവെന്നും ആരും ഉടന്‍ വന്നുനോക്കാതിരുന്നതാണ് മരണത്തിനിടയാക്കിയതെന്നും മറ്റ് രോഗികള്‍ പറഞ്ഞു. രോഗി നിലത്ത് വീണു കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥ വ്യക്തമാക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 54059 പേര്‍ക്കാണ് തെലങ്കാനയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."