വീട്ടിലെ കുടിവെള്ള സംഭരണിയില്‍ ശൗചാലയ മാലിന്യം നിക്ഷേപിെച്ചന്ന്
വെണ്ണിയോട്: വീട്ടിലെ കുടിവെള്ള സംഭരണിയില്‍ ശൗചാലയ മാലിന്യം നിക്ഷേപിച്ചെന്ന് പരാതി.
വെണ്ണിയോട് വലിയകുന്ന് മനോജിന്റെ വീട്ടിലെ കുടിവെള്ള ടാങ്കിലാണ് അജ്ഞാതര്‍ ശൗചാലയ മാലിന്യം നിക്ഷേപിച്ചത്.
ഭാര്യയും രണ്ട് പെണ്‍കുട്ടികളും സുഖമില്ലാത്ത അമ്മയും അടങ്ങുന്നതാണ് മനോജിന്റെ കുടുംബം.
കഴിഞ്ഞ രണ്ടുദിവസം ഇവര്‍ വീട്ടിലില്ലാത്തപ്പോഴാണ് സംഭവം നടന്നത്.
തിരിച്ചെത്തിയ ദിവസം രാവിലെ ടാങ്കില്‍ വെള്ളം ഉണ്ടോയെന്ന് നോക്കാന്‍ തുറന്നപ്പോഴാണ് ടാങ്കില്‍ ശൗചാലയ മാലിന്യം കണ്ടത്. മുന്‍പും ഇത്തരത്തിലുള്ള ഉപദ്രവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കുടുംബം പറഞ്ഞു.
ഭീതിയോടെയാണ് കുടുംബം ഇവിടെ കഴിഞ്ഞുകൂടുന്നത്. പ്രശ്നവുമായി ബന്ധപ്പെട്ട് മീനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി കൊടുത്തിട്ടുണ്ട്. സി.ഐയുടെ നിര്‍ദേശപ്രകാരം കമ്പളക്കാട് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൂലിപ്പണിക്കാരനായ മനോജിന് കുടിവെള്ളം മുട്ടിയ അവസ്ഥയാണ് നിലവില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."