HOME
DETAILS
MAL
വൈദ്യുതിനിരക്ക് വര്‍ധനവ്; കോണ്‍ഗ്രസ് ധര്‍ണ നടത്തി
backup
April 27 2017 | 21:04 PM
കമ്പളക്കാട്: വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്പളക്കാട് കെ.എസ്.ഇ.ബി ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. വൈദ്യുതി നിരക്ക് വര്‍ധനവ്, സ്ത്രീത്വത്തെ അപമാനിക്കുന്ന മന്ത്രി എം.എം മണിയുടെ പ്രസ്താവന എന്നിവയില്‍ പ്രതിഷേധിച്ചായിരുന്നു ധര്‍ണ.
കെ.പി.സി.സി എക്സി. അംഗം എന്‍.ഡി അപ്പച്ചന് ഉദ്ഘാടനം ചെയ്തു. സ്ത്രീകളെ അപമാനിച്ച മന്ത്രി രാജി വെക്കുന്നത് വരെ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭവവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പി.കെ ജോര്‍ജ് അധ്യക്ഷനായി. ബേബി പുന്നക്കല്‍, എം.പി നജീബ്, പി.എല്‍ ജോസ്, റെനീഷ് കോട്ടത്തറ, സി സുരേഷ് ബാബു, സി.സി തങ്കച്ചന്, ടി.സി ദേവസ്യ, പി.ജെ രാജേന്ദ്രപ്രസാദ്, താരീഖ്, ഷൈജല്‍, അനൂപ്, റസാഖ്, വി.എന്‍ വിനോദ്, എം.എ മജീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."