HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സി സര്‍വിസ് പുനഃസ്ഥാപിക്കണമെന്ന്
backup
April 27 2017 | 21:04 PM
അമ്പലവയല്‍: ടൗണില്‍ നിന്നും ചുള്ളിയോട് വഴി രാത്രി 8.30ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് വര്‍ഷങ്ങളോളമായി നടത്തിവന്നിരുന്ന ബസ് സര്‍വിസ് യാതൊരു മുന്നറിയിപ്പും കൂടാതെ ചുള്ളിയോട് വഴി ഒഴിവാക്കി കൊളഗപ്പാറ വഴിയാക്കിയത് നിരവധി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചില ജീവനക്കാരടെ സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടിയാന്ന് ഈ മാറ്റമെന്നും ആനപ്പാറ ഡിവൈന്‍ സ്വാശ്രയ സംഘം ആരോപിച്ചു. കെ.എസ്.ആര്‍.ടി.സി ഈ തീരുമാനത്തില്‍ നിന്നു പിന്‍മാറി ചുള്ളിയോട് വഴിയുള്ള സര്‍വിസ് ഉടന്‍ പുനഃസ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടികളുമായ് മുന്നോട്ടു പോകുമെന്നും യോഗം അറിയിച്ചു.
പ്രസിഡന്റ് ബാബു മാച്ചിരാത്ത്, സെക്രട്ടറി ബാബു കാട്ടുകുടി, ഷിജു, ആന്റോ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."