മന്ത്രിസഭാ തീരുമാനങ്ങള്‍ നല്‍കാനാകില്ലെന്ന് ആവര്‍ത്തിച്ച് ചീഫ് സെക്രട്ടറിയുടെ ഓഫിസ്
തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാന്‍ നിയമപരമായ ബാധ്യതയില്ലെന്ന് സര്‍ക്കാര്‍. ആവശ്യപ്പെടുന്ന വിവരങ്ങളെല്ലാം ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് ലഭ്യമാകാന്‍ സാഹചര്യമുണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫിസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കുന്ന ഫയലുകള്‍ ചീഫ് സെക്രട്ടറി ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറിമാര്‍ക്ക് കൈമാറുകയും തുടര്‍ന്ന് വകുപ്പ് സെക്രട്ടറി തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്താല്‍ മാത്രമേ വിവരാവകാശ നിയമപ്രകാരം ഫയലില്‍ തീരുമാനമായി എന്നു പറയാനാകൂ. ഇത്തരം തീരുമാനങ്ങള്‍ അറിയുന്നതിന് അതത് വകുപ്പുകളില്‍ അപേക്ഷ നല്‍കിയാല്‍ മതി. ഓഫിസുകളുടെ പ്രവര്‍ത്തനം തടസപ്പെടുന്ന തരത്തില്‍ വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്ന വിവരാവകാശ നിയമത്തിലെ നിര്‍ദേശവും ഫയലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കണമെന്ന കമ്മിഷന്റെ നിര്‍ദേശം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ ഓഫിസ് രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."