HOME
DETAILS
MAL
പുതുച്ചേരിയില്‍ ഹജ്ജ് യാത്രാ സബ്സിഡി അനുവദിച്ചു
backup
July 14 2018 | 21:07 PM
മാഹി: ഹജ്ജ് തീര്‍ഥാടകര്‍ക്ക് യാത്രാ ചെലവിലേക്ക് 16,000 രൂപ നല്‍കുമെന്ന് പുതുച്ചേരി റവന്യൂ ഹജ്ജ് വഖഫ് മന്ത്രി എം.ഒ.എച്ച്.എഫ് ഷാജഹാന് മാഹിയില്‍ അറിയിച്ചു. പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമിയുടെ പ്രത്യേക നിധിയില്‍ നിന്നാണ് തുക നല്‍കുന്നത്.
സര്‍ക്കാര്‍ ക്വാട്ടയില്‍ മാഹിയില്‍നിന്ന് ഹജ്ജിന് പോകുന്ന 47ഓളം തീര്‍ഥാടകര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാവും. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയിരുന്നു.
മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ മുന്‍ മന്ത്രി ഇ. വത്സരാജ്, ഹജ്ജ് ട്രെയിനി ടി.കെ വാസിം, മാഹി ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കളായ സത്യന് കേളോത്ത്, കെ. മോഹനന്, കെ.പി ബഷീര്‍ ഹാജി, അഡ്വ. എം.ഡി തോമസ്, കെ.വി ഹരീന്ദ്രന്‍, പി.പി ആശാലത, അന്‍സില്‍ അരവിന്ദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."