ബാങ്കുകള്‍ക്ക് മുന്നിലെ ക്യൂ; കണ്ടിട്ടും കാണാതെ അധികൃതര്‍
കമ്പളക്കാട്: ബാങ്കുകള്‍ക്ക് മുന്നില്‍ ആളുകളുടെ നീണ്ട ക്യൂ, കണ്ടിട്ടും കാണാതെ അധികൃതര്‍. കമ്പളക്കാടും പരിസര പ്രദേശങ്ങളിലുമുള്ളവരാണ് ടൗണില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ കോട്ടത്തറ ബ്രാഞ്ച് അധികൃതരുടെ നടപടിയില്‍ ദുരിതം പേറുന്നത്.
മാസങ്ങളായി ബാങ്കിനു മുന്നില്‍ ക്യൂ തുടങ്ങിയിട്ട്.
പണമെടുക്കാനും നിക്ഷേപിക്കാനും മറ്റു കാര്യങ്ങള്‍ക്കുമൊക്കെയായി എത്തുന്ന ഉപഭോക്താക്കളോട് ഒരു ദാക്ഷിണ്യവുമില്ലാതെയാണ് ബാങ്ക് ജീവനക്കാര്‍ പെരുമാറുന്നത്്.
മണിക്കൂറുകള്‍ ക്യൂവില്‍ നിന്നാലും ഇടപാടുകള്‍ നടത്താനാവാതെ തിരികെ പോകേണ്ട ഗതികേടിലാണ് പ്രായമായരടക്കമുള്ള ഉപഭോക്താക്കള്‍. ഇതുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജരെ സമീപിച്ചപ്പോള്‍ ഉപഭോക്താക്കളായ നിങ്ങള്‍ക്ക് വേണമെങ്കില്‍ പരാതി നല്‍കാമെന്നാണ് അറിയിച്ചത്. നിക്ഷേപിച്ച സ്വന്തം പണം തിരിച്ചെടുക്കാനെത്തുന്നവര്‍ക്ക് ബാങ്കില്‍ നിന്ന് പണം ലഭിക്കാറില്ല.
മാത്രമല്ല ടൗണിലെ എ.ടി.എമ്മുകളൊക്കെ കാലിയായിട്ടും ദിവസങ്ങളായി. ഇതോടെ സാമ്പത്തിക പ്രതിസന്ധിയും ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുകയാണ്. ലോണുകള്‍ക്കായി ബാങ്കിനെ കര്‍ഷകര്‍ അടക്കമുള്ളവര്‍ സമീപിക്കുമ്പോള്‍ ഇത് കോട്ടത്തറ പഞ്ചായത്തിലെ ജനങ്ങള്‍ക്കുള്ള ബാങ്കാണെന്ന നിലപാടാണ് അധികൃതര്‍ക്ക്.
ബാങ്ക് ഇടപാടുകാരില്‍ മഹാഭൂരിപക്ഷം കണിയാമ്പറ്റ പഞ്ചായത്തില്‍ നിന്നുള്ളവരാണ്.
എന്നാല്‍ ലോണടക്കമുള്ള ആനുകൂല്യങ്ങള്‍ കണിയാമ്പറ്റ പഞ്ചായത്തുകാര്‍ക്ക് നല്‍കുന്നതില്‍ അധികൃതര്‍ വിമുഖത കാണിക്കുകയാണെന്നും ആപേക്ഷമുയര്‍ന്നിട്ടുണ്ട്.
ബാങ്കിന്റെ ഇത്തരം പ്രശ്‌നങ്ങള്‍ക്കെതിരെ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
ബാങ്കുകള്‍ ഉപഭോക്താക്കളെ പിഴിയുന്നത് തുടരുമ്പോഴും പ്രതിഷേധങ്ങള്‍ക്ക് ശക്തി പോരാത്തത് ബാങ്കുകാരുടെ പകല്‍കൊള്ള വര്‍ധിക്കാന്‍ ഇടയാക്കുകയാണ്.
അതിനിടയില്‍ സുല്‍ത്താന്‍ ബത്തേരി കാനറാ ബാങ്ക് പണം എണ്ണുന്നതിന് ചാര്‍ജ് ഈടാക്കിയതും ഇടപാടുകാരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."