കടലാസ് വിലവര്‍ധന: അച്ചടിബന്ദും ധര്‍ണയും മെയ് മൂന്നിന്
കല്‍പ്പറ്റ: കടലാസ് വില വര്‍ധനവില്‍ പ്രതിഷേധിച്ച് മെയ് മൂന്നിന് അച്ചടി ബന്ദും കലക്ടറേറ്റ് ധര്‍ണയും നടത്തുമെന്ന് കേരളാ പ്രിന്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10ന് നടക്കുന്ന ധര്‍ണ മുന്‍ എം.എല്‍.എ എം.വി ശ്രേയാംസ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ അച്ചടി വ്യവസായം വന്‍പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അമിതമായ കടലാസ് വില വര്‍ധന വ്യവസായത്തെ വന്‍തകര്‍ച്ചയിലേക്ക് നയിക്കുകയാണ്. മൂന്നു മാസത്തിനുള്ളില്‍ കടലാസിന് 25 ശതമാനമാണ് വില വര്‍ധിച്ചിരിക്കുന്നത്. ദീര്‍ഘകാല കരാര്‍ ഏറ്റെടുത്തിരിക്കുന്ന പ്രസ്സുകളെ ഇത് ഭീമമായ സാമ്പത്തിക ബാധ്യതയിലേക്കാണ് എത്തിക്കുന്നത്.
അമിതമായ കടലാസ് വില വര്‍ധന നിയന്ത്രിക്കണമെന്നും അച്ചടി വ്യവസായം നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാറിന് നല്‍കിയിരിക്കുന്ന നിവേദനത്തിലെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ടുമാണ് ബന്ദും കലക്ടറേറ്റ് ധര്‍ണയും നടത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. അമിത വില വര്‍ധനവ് പിന്‍വലിച്ചില്ലെങ്കില്‍ പ്രസ്സുകള്‍ അടച്ചിടുന്നതുള്‍പ്പെടെയുള്ള പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്നും മെയ് മൂന്നിന് ഉച്ചവരെ ജില്ലയിലെ പ്രസ്സുകള്‍ക്ക് അവധിയായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് വി.പി രത്‌നരാജ്, ട്രഷറര്‍ ടി.പി തോമസ്, താലൂക്ക് പ്രസിഡന്റ് വി. രാജനന്ദന്‍, സെക്രട്ടറി ബുഷ്ഹര്‍, ട്രഷറര്‍ ശിവയോഗരാജ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."