കണ്ടങ്കാളിയില്‍ ആശുപത്രിക്ക് പകരം വേണ്ടത് ശവപ്പെട്ടി നിര്‍മാണ കേന്ദ്രം: സമര സമിതി
പയ്യന്നൂര്‍: കണ്ടങ്കാളിയില്‍ സ്ഥാപിക്കാന്‍ പോകുന്ന എണ്ണ സംഭരണശാലയെ സംബന്ധിച്ച് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 25 കോടി രൂപ മുതല്‍ മുടക്കില്‍ വരുന്ന ആശുപത്രി സംവിധാനത്തെകുറിച്ചുള്ള ആലോചനയ്‌ക്കെതിരേ സമരരംഗത്തുള്ള തണ്ണീര്‍ത്തട സംരക്ഷണ സമിതി.
എണ്ണ സംഭരണശാല വരുന്നതിന് മുന്നേ കണ്ടങ്കാളിയില്‍ ആശുപത്രി സ്ഥാപിക്കാനുള്ള ആലോചന നടത്തിയത് പ്രദേശവാസികളുടെ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണെന്നും ഇവിടെ പകരം വേണ്ടത് ശവപ്പെട്ടി നിര്‍മാണ കേന്ദ്രമാണെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.
ജനങ്ങളുടെ അഭിപ്രായങ്ങള്‍ ചോദിച്ചറിഞ്ഞ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിനെതിരായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന ആക്ഷേപമുയരുന്നതിനിടെയാണ് കണ്ണടച്ച് ഇരുട്ടാക്കുന്ന നിര്‍ദേശങ്ങള്‍ കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഉണ്ടായതെന്നും സമരസമിതി ആരോപിച്ചു.
എണ്ണ സംഭരണശാല വരുന്നതിലൂടെ എന്ത് വികസനമാണ് പ്രദേശത്ത് ഉണ്ടാക്കാന്‍ പോകുന്നതെന്ന് തുറന്ന ചര്‍ച്ചയിലൂടെ എണ്ണ കമ്പനികള്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ വ്യക്തമാക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
കണ്ടങ്കാളിയിലെ നിര്‍ദിഷ്ട എണ്ണ സംഭരണിക്കായി സ്ഥലം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് 19ന് നടത്താന്‍ തീരുമാനിച്ച പയ്യന്നൂര്‍ ലാന്റ് അക്വിസേഷന്‍ മാര്‍ച്ചിന് മാറ്റമില്ലെന്നും തണ്ണീര്‍ത്തട സംരക്ഷണ സമിതി ചെയര്‍മാന്‍ ടി.പി പത്മനാഭനും കണ്‍വീനര്‍ കാരയില്‍ അപ്പുക്കുട്ടനും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."