ചുവപ്പു നിറമുള്ള ഇംഗ്ലണ്ട്
കഴിഞ്ഞ ദിവസമാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണ്‍ അവസാനിച്ചത്. സീസണിന്റെ അവസാന സെക്കന്‍ഡ് വരെ ആവേശം നിറഞ്ഞതായിരുന്നു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്. ലിവര്‍പൂള്‍ ഏറെ നേരത്തെ കീരിടമുറപ്പിച്ചിരുന്നെങ്കിലും ചാംപ്യന്‍സ് ലീഗ്, യൂറോപ്പാ ലീഗ്, റിലഗേഷന്‍ ഒഴിവാക്കല്‍ എന്നിവക്ക് വേണ്ടിയുള്ള ജീവന്‍മരണ പോരാട്ടം അവസാന വിസില്‍ വരെ നീണ്ടു നിന്നു. അവസാന സീസണില്‍ പ്രീമിയര്‍ ലീഗിനെ കുറിച്ച് ചെറിയൊരു അവലോകനം.
കഴിഞ്ഞ സീസണില്‍ ഒരു പോയിന്റ് വിത്യാസത്തില്‍ നഷ്ടപ്പെട്ട കിരീടം ഇത്തവണ 18 പോയിന്റ് വ്യത്യാസത്തിലാണ് ലിവര്‍പൂള്‍ സ്വന്തമാക്കിയത്. അന്ന് ക്ലോപ്പ് പ്രഖ്യാപിച്ചൊരു കാര്യമുണ്ട@ായിരുന്നു. അടുത്ത സീസണിലെ പ്രീമിയര്‍ ലീഗ് കിരീടം ആന്‍ഫീല്‍ഡിലെത്തിക്കുമെന്ന്. അതിനുള്ള ഒരുക്കങ്ങള്‍ ഇപ്പോഴേ തുടങ്ങിയെന്നും. ഈ പ്രസ്ഥാവന നടത്തി വെറുതെ ഇരിക്കാന്‍ ക്ലോപ്പ് മുതിര്‍ന്നില്ല. പിന്നീടുള്ള ഓരോ ദിവസവും കഠിനാദ്വാനമാണ് ക്ലോപ്പും കുട്ടികളും ചെയ്തത്. ലോകോത്തര താരങ്ങളൊന്നുമില്ലാതെ കയ്യിലുള്ള ആയുധങ്ങളെ മൂര്‍ച്ചകൂട്ടി എതിരാളിക്ക് മുന്നില്‍ അവതരിപ്പിക്കുന്നതാണ് ക്ലോപ്പിന്റെ രീതി. സതാംപ്ടണില്‍ നിന്നെത്തിയ സാദിയോ മാനെ, എ.എസ് റോമയില്‍ നിന്നെത്തിയ മുഹമ്മദ് സലാഹ്, ജര്‍മന്‍ ക്ലബായ ഹോഫന്‍ ഹെയിമില്‍ നിന്നെത്തിയ ഫിര്‍മീഞ്ഞോ, അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ്, ലെപ്‌സിഷില്‍ നിന്നെത്തിയ നബീ കീറ്റ, സതാംപ്ടണില്‍ നിന്ന് എത്തിയ വാന്‍ഡിക് ഇവരെയെല്ലാം രാകി മിനുക്കി ലോകം അറിയപ്പെടുന്ന താരങ്ങളാക്കുന്നതില്‍ ക്ലോപ്പ് ജയിച്ചു എന്നാതാണ് വലിയ നേട്ടം.
പരിശീലന സമയത്ത് താരങ്ങള്‍ക്ക് പാഠം പകര്‍ന്ന് കൊടുക്കുന്നതോടൊപ്പം അവര്‍ക്ക് ആവേശം കൂടി പകരുന്നതില്‍ ക്ലോപ്പ് മുന്നിലായിരുന്നു. മൈതാനത്തിറങ്ങിയാല്‍ ലിവര്‍പൂള്‍ താരങ്ങളെല്ലാം എണ്ണയിട്ട യന്ത്രം പോലെ കളിക്കുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെയായിരുന്നു. മൈതാനത്തിന്റെ ഏത് കോണില്‍ നിന്നും പന്ത് കിട്ടിയാലും പത്ത് ടച്ചിനുള്ളില്‍ പന്ത് എതിര്‍ ഗോള്‍മുഖത്തെത്തിക്കണമെന്ന നിര്‍ബന്ധിത നിയമം ക്ലോപ് താരങ്ങളോട് നിര്‍ദേശിച്ച് കൊണ്ടണ്ടിരുന്നു. എതിര്‍ ഗോള്‍മുഖത്ത് പന്തെത്തിയാല്‍ പിന്നീട് ചടുലമായ അക്രമം അഴിച്ച് വിടുന്നതാണ് ക്ലോപ്പിന്റെ രീതി. അതുകൊണ്ടണ്ടാണ് ലിവര്‍പൂളിന് കൗണ്ടര്‍ അറ്റാക്കില്‍ മികച്ച ശക്തി.
കാലില്‍ നിന്ന് പന്ത് നഷ്ടപ്പെട്ടാല്‍ തിരിച്ച് വാങ്ങാന്‍ സിക്‌സ് യാര്‍ഡ് ബോക്‌സില്‍ നിന്ന് എതിര്‍ ടീമിന്റെ ഡി ബോക്‌സ് വരെ ഓടി പന്ത് തിരിച്ച് പിടിക്കാന്‍ ഓരോ ലിവര്‍പൂള്‍ താരവും സന്നദ്ദരാണെന്നത് ടീമിന്റെ മൂര്‍ച്ചകൂട്ടുന്നു. ഡഗൗട്ടിലിരുന്ന് താരങ്ങളോട് കയര്‍ക്കാനോ ചീത്തവിളിക്കാനോ മുതിരാത്ത ക്ലോക്ക് കളിയെല്ലാം സസൂക്ഷം വീക്ഷിക്കും. മത്സരത്തില്‍ ഏത് സംങ്കിര്‍ണഘട്ടം വന്നാലും അതിനെ മറികടക്കാനുള്ള മറുമരുന്ന് ഗൃഹപാഠം പഠിപ്പിച്ചായിരിക്കും ക്ലോപ്പ് ടീമിനെ ഗ്രൗ@ണ്ടില്‍ വിടുക. അതുകൊ@ണ്ട് തന്നെയാണ് ഡഗൗട്ടിലിരുന്ന് കയര്‍ക്കാതിരിക്കുന്നതും. ഇതൊരു തന്ത്രശാലിയായ പരിശീലകന്റെ ഏറ്റവും മികച്ച ഗുണം കൂടിയാണ്. ടീമിലുള്ള എല്ലാവരേയും ഒരുപോലെ ട്രീറ്റ് ചെയ്യുക, സമ്മര്‍ദങ്ങളില്‍ ഒരു തലോടലെങ്കിലും നല്‍കി താരങ്ങളെ ആശ്വസിപ്പിക്കുക ഇതൊക്കെ തന്നെയാണ് ക്ലോപ്പിന്റെ ടീമിന്റെ മൂര്‍ച്ച കൂടാര്‍ പ്രധാന കാരണം. ചാംപ്യന്‍സ് ലീഗിന് ശേഷം ഫിഫ ക്ലബ് ലോകകപ്പ്, പ്രീമിയര്‍ ലീഗ് എന്നിവയാണ് ചമ്പട സ്വന്തമാക്കിയ ഈ സീസണിലെ കിരീടങ്ങള്‍. നിര്‍ഭാഗ്യം കൊ@ണ്ടാണ് എഫ്.എ കപ്പില്‍ നിന്ന് ലിവര്‍പൂള്‍ പുറത്തായത്. കാരണം ക്ലബ് ലോകകപ്പ്, ചാംപ്യന്‍സ് ലീഗ് എന്നിവ നടക്കുന്നതിനിടെയായിരുന്നു എഫ്. എ കപ്പ് പോരാട്ടം നടന്നത്. തൊട്ടടുത്ത ദിവസം മൂന്ന് മത്സരങ്ങള്‍ ഒരുമിച്ച് വന്നതിനാല്‍ എഫ്.എ കപ്പിന് ര@ണ്ടാംനിര ടീമിനെ ഇറക്കേണ്ടി വന്നതായിരുന്നു ലിവര്‍പൂള്‍ എഫ്. എ കപ്പില്‍ തോല്‍ക്കാന്‍ കാരണം. 100ന് മുകളില്‍ പോയിന്റ് സ്വന്താമക്കി കിരീടം നേടി റെക്കോര്‍ഡ് തിരുത്താനായിരുന്നു ലിവര്‍പൂള്‍ ശ്രമിച്ചത്.
എന്നാല്‍ ജൈത്രയാത്രക്കിടിയില്‍ അപ്രതീക്ഷിത തിരിച്ചടിയേല്‍ക്കുകയായിരുന്നു. അണ്‍ബീറ്റണ്‍ ജേണിയും ലിവര്‍പൂല്‍ സ്വപ്നം ക@ണ്ടിരുന്നു, ഈ മോഹവും പാതിവഴിയില്‍ വീണുടഞ്ഞു. എന്നാലും കിരീടമെന്ന സ്വപ്നം ചെമ്പട സ്വന്തമാക്കുക തന്നെ ചെയ്തു. മൈതാനത്തിറങ്ങുന്ന 11 പേരും ഒരു പോലെ അധ്വാനിക്കുന്ന ടീമാണ് ലിവര്‍പൂള്‍. അനാവശ്യമായി പന്ത് കൈവശം വെച്ച് നഷ്ടപ്പെടുത്തുന്ന താരങ്ങളില്ലെന്നതാണ് ടീമിന്റെ മികച്ച ജയം. ടീം വര്‍ക്കില്‍ ശ്രദ്ധിച്ച് റിസല്‍റ്റുണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ് എല്ലാതാരങ്ങളും.
പ്രീമിയര്‍ ലീഗ് ഏറ്റവും മികച്ച കോംപറ്റേറ്റീവ് ലീഗായിരുന്നിട്ടും 18 പോയിന്റിന്റെ മാര്‍ജിനില്‍ കിരീടം സ്വന്തമാക്കണമെങ്കില്‍ അത്യാവശം ഹാര്‍ഡ് വര്‍ക്ക് തന്നെ ചെയ്യണം. 30 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കുന്നത്. അതുകൊ@ണ്ട് തന്നെ ഈ കിരീട നേട്ടത്തിന് പത്തരമാറ്റിന്റെ മൊഞ്ചു@ണ്ട്. ലീഗില്‍ 102 ഗോളുകള്‍ സ്വന്തമാക്കിയിട്ടും കിരീടപ്പോരാട്ടത്തില്‍ ലിവര്‍പൂളിനൊപ്പമെത്താന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കഴിഞ്ഞില്ല. ലീഗില്‍ രണ്ട@ാം സ്ഥാനം ഭദ്രമാക്കാന്‍ സിറ്റി കഴിഞ്ഞു എന്നതാണ് സിറ്റിയുടെ സീസണിലെ പ്രധാന നേട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."