HOME
DETAILS
MAL
'പുഴ പുറമ്പോക്ക് ഭൂമി കൈയേറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണം
backup
April 27 2017 | 22:04 PM
'
വടകര: പുതുപ്പണം കാരാട്ട് പുഴ പുറമ്പോക്ക് ഭൂമി കൈയേറി പുഴയുടെ ഭാഗം നികത്തിയെന്ന് റവന്യൂ അധികൃതര്‍ പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കൈയേറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി ശശിധരന് കരിമ്പനപ്പാലം ആവശ്യപ്പെട്ടു.
പുഴപുറമ്പോക്ക് ഭൂമി കൈയേറ്റക്കാരില്‍ നിന്ന് തിരിച്ചുപിടിക്കാനും കൈയേറ്റ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച ദൃശ്യകലാ സമിതിയുടെ കെട്ടിടം പൊളിച്ചുമാറ്റാനും നടപടി വേണം.
പുഴ മണ്ണിട്ടു നികത്താന്‍ ഉപയോഗിച്ച വാഹനങ്ങള്‍ കേസെടുക്കാതെ വിട്ടുകൊടുത്ത പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിയെടുക്കണമെന്നും ശശിധരന് കരിമ്പനപ്പാലം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."