HOME
DETAILS
MAL
റോഡില്‍ ഗുഹ പ്രത്യക്ഷപ്പെട്ടു
backup
July 14 2018 | 21:07 PM
കുറ്റ്യാടി: തൊട്ടില്‍പ്പാലം- കുണ്ടുതോട് റോഡില്‍ ഗുഹ പ്രത്യക്ഷപ്പെട്ടു. ആശ്വാസി പഞ്ചായത്ത് കിണറിനടുത്താണ് റോഡിന് ഓരം ചേര്‍ന്ന് വ്യാപ്തിയേറിയ കുഴി രൂപപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ശക്തമായ മഴയ്ക്ക് ശേഷം കുഴി നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.
ഉള്‍ഭാഗം പൊള്ളയായതിനാല്‍ വലിയ അപകട സാധ്യതനില നില്‍ക്കുന്നുണ്ട്. ഭാരമേറിയ വാഹനങ്ങള്‍ ഇതുവഴി പോയാല്‍ കുഴിയിലകപ്പെടുന്ന സ്ഥിതിയാണ്. അതിനാല്‍ അപകട സാധ്യത കണക്കിലെടുത്ത് അടിയന്തിരമായി കുഴിയട്ക്കാന് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."