മറുപടി തൃപ്തികരമല്ല
തിരുവനന്തപുരം: കര്‍ഷക വായ്പക്കുള്ള മൊറട്ടോറിയം നീട്ടുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനം നല്കിയ മറുപടി തൃപ്തികരമല്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ.
സംസ്ഥാനത്തിന്റെ വിശദീകരണം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഉടന്‍ കൈമാറില്ല. മൊറട്ടോറിയം നീട്ടുന്നത് സംബന്ധിച്ച് ഇനി തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രമായിരിക്കും തീരുമാനമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വ്യക്തമാക്കി.
മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയില്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം ആരാഞ്ഞിരുന്നു. നിലവിലെ മൊറട്ടോറിയം ഒക്ടോബര്‍ 11 വരെ നിലനില്‍ക്കുന്നതിനാല്‍ അടിയന്തരമായി കാലാവധി നീട്ടേണ്ടതിന്റെ ആവശ്യകതയെന്തെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചോദ്യം.
തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നടപടിയാണോ സംസ്ഥാനത്തിന്റേതെന്ന സംശയവും കമ്മിഷനുണ്ടായിരുന്നു. എന്നാല്‍, ഇതിന് സര്‍ക്കാര്‍ നല്കിയ മറുപടി തൃപ്തികരമല്ലെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വ്യക്തമാക്കിയിരിക്കുന്നത്. പഴയ മറുപടികള്‍ ആവര്‍ത്തിക്കുന്നതാണ് സംസ്ഥാനത്തിന്റെ വിശദീകരണമെന്നും ഇത് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കാനാവില്ലെന്നും ടിക്കാറാം മീണ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."