HOME
DETAILS
MAL
235 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
backup
July 14 2018 | 22:07 PM
കോഴിക്കോട്: അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ നേതാക്കളുടെ വസതികളിലും ഓഫിസുകളിലും റെയ്ഡ് നടത്തിയ പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് നഗരത്തില്‍ പ്രകടനം നടത്തിയതിന് 235 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. അനുമതിയില്ലാതെയും മാര്‍ഗതടസം സൃഷ്ടിച്ചും പ്രകടനം നടത്തിയതിന് ഐ.പി.സി 143, 147, 283 വകുപ്പുകള്‍ പ്രകാരമാണു കസബ, ഫറോക്ക്, കുന്ദമംഗലം പൊലിസ് സ്റ്റേഷനുകളിലായി കേസ് രജിസ്റ്റര്‍ ചെയ്തത്.
ഫിജാസ് മുഹമ്മദ്, അബൂബക്കര്‍ സിദ്ദീഖ്, സഹാദ്, ജാഫര്‍, അക്ബര്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 150 പേര്ക്കുമെതിരേയാണു കേസെടുത്തത്. ഫറോക്കില്‍ അന്‍പതും കുന്ദമംഗലത്ത് മുപ്പതു എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."