HOME
DETAILS
MAL
തിരുവനന്തപുരത്തെ കിന്‍ഫ്ര പാര്‍ക്കില്‍ 88 പേര്‍ക്ക് കൊവിഡ്
backup
July 28 2020 | 11:07 AM
തിരുവനന്തപുരം:തലസ്ഥാനത്തെ പ്രധാന വ്യവസായ മേഖലയായ മേനംകുളം കിന്‍ഫ്ര പാര്‍ക്കിലെ 88 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 300 ജീവനക്കാരില്‍ ഇന്നലെയും ഇന്നുമായി നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കത്തിലുള്ളവരെയെല്ലാം ക്വാറന്റീനിലേക്ക് മാറ്റും.
അതേസമയം, സെക്രട്ടറിയേറ്റിലെ ഒരു സുരക്ഷാഗാര്ഡിനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ വരെ ഇദ്ദേഹം ജോലിയ്ക്കെത്തുകയും ചെയ്തിരുന്നു. നെയ്യാറ്റിന്‍കര സ്വദേശിയായ ഇയാളുമായി സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."