പടനിലം പാലത്തിന് വീതിയില്ല; ജീവന്‍ പണയംവച്ച് യാത്രക്കാര്‍
കുന്ദമംഗലം: മദ്‌റസയിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയുടെ ദാരുണ മരണത്തിനിടയാക്കിയ സംഭവം നാടിനെ കണ്ണീരണിയിച്ചു. ആറ് വയസ്സുള്ള സഹോദരിയോടൊപ്പം അമ്മാവന്റെ കൂടെ ബൈക്കില്‍ മദ്‌റസയിലേക്കുള്ള യാത്രാമധ്യേയാണ് കുന്ദമംഗലത്തിനടുത്ത് പടനിലം പാലത്തിന് മുകളില്‍അപകടം.
നരിക്കുനി, മടവൂര്‍ ഭാഗങ്ങളിലേക്കടക്കം നിരവധി ബസ്സുകള്‍ സര്‍വിസ് നടത്തുന്ന റൂട്ടില്‍ കുന്ദമംഗലം-മടവൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതിനു പൂനൂര്‍പുഴക്കു കുറുകെയുള്ള പാലം വളരെ വീതികുറവാണ്. കൈവരിക്കു തീരെഉയരം കുറവാണ്. രാപ്പകല്‍ ഭേതമില്ലാതെ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ളവര്‍ മടവൂര്‍ സി.എം മഖാമിലേക്ക് വരുന്ന തിരക്കുപിടിച്ച പ്രധാനപ്പെട്ട റൂട്ടാണിത്. ദേശീയപാത പടനിലത്തുനിന്ന് ബാലുശ്ശേരിയിലേക്കുള്ള എളുപ്പവഴിയാണിത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് റോഡിന്റെയും പാലത്തിന്റേയും വികസനത്തിന് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരുന്നതാണ്. പരിസരത്തെ സ്ഥലം ഉടമകളുടെ കടുത്ത സമ്മര്‍ദ്ദവും ഉദ്യോഗസ്ഥരുടെ വീഴ്ചയുംകാരണം പദ്ധതി വെളിച്ചം കാണാതെപോയി.
പാലത്തിന്റെ വികസനത്തിനായി നാട്ടുകാരുടെ ഏറെ നാളത്തെ മുറവിളി ഇതോടെ വിഫലമായി. അതിനിടെ ഇക്കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റില്‍ പാലത്തിന്റെ വികസനത്തിന് അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."