കേന്ദ്രം ഡല്‍ഹിയെ കാണുന്നത് പാകിസ്താനെപോലെ: കെജ്‌രിവാള്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയെ പാകിസ്താനെ പോലെയാണ് കാണുന്നതെന്ന് അരവിന്ദ് കെജ്‌രീവാള്‍. മോദിയുടെ മന്‍കിബാത്തു പോലെ രാജ്യത്തെ ജനങ്ങളുമായി സംവദിക്കാന്‍ ആം ആദ്മി സര്‍ക്കാര്‍ തുടങ്ങിയ റേഡിയോ പരിപാടിയായ ടോക്ടു എ.കെ യില്‍ സംസാരിക്കുകയായിരുന്നു കെജ്‌രീവാള്‍. ടോക് ടു എ കെയുടെ ആദ്യ എഡിഷന്‍ ഇന്നലെയാണ് തുടക്കം കുറിച്ചത്. രാജ്യത്തെ ജനങ്ങളുമായി ചോദ്യോത്തരപരിപാടിയാണ് ഇതില്‍ പ്രധാനം.
തുടക്കത്തില്‍ തന്നെ വന്‍ ജനകീയ പ്രതികരണമാണ് പരിപാടിക്കുണ്ടായത്. ഇന്ത്യ-പാകിസ്താന്‍ ബന്ധം പോലെയാണ് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയോട് കാണിക്കുന്നതെന്ന് ഒരു ചോദ്യത്തിനു മറുപടിയായാണ് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞത്. സര്‍ക്കാര്‍ പരസ്യം നല്‍കുന്നതിനായി കോടികള്‍ ചെലവഴിച്ചുവെന്ന ആരോപണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ജനങ്ങളോട് സത്യസന്ധമായി ഇടപെടുന്ന സര്‍ക്കാറിന് അവരുമായി സംവദിക്കാനുള്ള വേദി ആവശ്യമാണ്. അതിനാലാണ് ഇത്തരം സംവിധാനം ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി സര്‍ക്കാര്‍ വിദ്യാഭ്യാസം മൂലധനമായാണ് കാണുന്നത്. ബജറ്റില്‍ വിദ്യാഭ്യാസത്തിനുള്ള നീക്കിയിരിപ്പ് 5,000 കോടിയില്‍ നിന്നും 10,000 കോടിയായി ഉയര്‍ത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ഡല്‍ഹിയിലെ 263 കോളനികളിലേക്ക് ജലവിതരണം നടത്താന്‍ സര്‍ക്കാറിനായി. 2017 ഓടെ ഡല്‍ഹിയില്‍ മുഴുവനായും പൈപ്പ്‌ലൈന്‍ വഴി വെള്ളം ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ആം ആദ്മി സര്‍ക്കാരുമായി ബന്ധപ്പെട്ട പല വിവാദ വിഷയങ്ങളും ചോദ്യമായി വന്നു. എല്ലാറ്റിനും കെജ്‌രീവാള്‍ മറുപടി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."