HOME
DETAILS
MAL
എല്ലാ മരണങ്ങളും കൊവിഡല്ല, വ്യാജവാര്‍ത്തകള്‍ക്കെതിരേ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
backup
July 28 2020 | 13:07 PM
തിരുവനന്തപുരം: കൊവിഡുമായി ബന്ധപ്പെട്ടുണ്ടാകുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരേ കര്‍ശനനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് മരണവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വാര്‍ത്തകള്‍ കാണുന്നു. എന്നാല്‍ എല്ലാ മരണങ്ങളും കൊവിഡ് മരണങ്ങളല്ലെന്നും അന്താരാഷ്ട്രമാനദണ്ഡങ്ങള്‍ പാലിച്ചാണ് കൊവിഡ് മരണം കണക്കാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുപ്രകാരം കൊവിഡ് മൂര്‍ച്ഛിച്ചിട്ടുള്ള മരണം മാത്രമേ കൊവിഡായി കണക്കാക്കൂ. ആത്മഹത്യ, അപകടം, മറ്റെന്തങ്കിലും രോഗം മൂലമോ ഉണ്ടാകുന്ന മരണം കൊവിഡായി കണക്കാക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൊലിസ് സാമൂഹികമാധ്യമങ്ങള്‍ സദാ നിരീക്ഷിക്കുന്നുണ്ട്. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."