ന്യൂക്ലിയര്‍ പ്രതിരോധത്തില്‍ രാജ്യം സുരക്ഷിതം: ഇനി ഭൂമിയില്‍ യുദ്ധമുണ്ടാവില്ലെന്ന് കിം ജോങ് ഉന്‍
പ്യോങ്യാങ്: വിശ്വസ്തവും ഫലപ്രദവുമായ സ്വയം പ്രതിരോധ ന്യൂക്ലിയര്‍ ആയുധം രാജ്യത്തിന്റെ സുരക്ഷയ്ക്കായുണ്ടെന്നും ഇനി ഭൂമിയില്‍ യുദ്ധമുണ്ടാവില്ലെന്നും ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്‍.
കൊറിയന്‍ യുദ്ധം അവസാനിച്ചതിന്റെ 67-ാം വാര്‍ഷിക ദിനമായ തിങ്കളാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്രാജ്യത്വത്തിന്റെയും ശത്രുരാജ്യങ്ങളുടെ ശക്തികളുടെയും ഉയര്‍ന്ന സമ്മര്‍ദ്ദത്തിനും സൈനിക ഭീഷണികള്‍ക്കുമെതിരെ അണ്വായുധങ്ങള്‍ ഉത്തര കൊറിയയെ സംരക്ഷിക്കും. എന്നും അദ്ദേഹം പറഞ്ഞു.
ഉത്തരകൊറിയ വര്‍ഷങ്ങളായി ആണവായുധങ്ങള്‍ ശേഖരിക്കുന്നത് പൂര്‍ണ്ണമായും പ്രതിരോധത്തിനും അധിനിവേശത്തിനോ ഭരണമാറ്റത്തിനോ ഉള്ള ശ്രമങ്ങളെ തടയുന്നതിനുമായാണ് എന്നും കിം വ്യക്തമാക്കി. കൊറിയന്‍ യുദ്ധത്തില്‍ പങ്കെടുത്തവരാണ് ചടങ്ങില്‍ പങ്കെടുത്തത്.
ഇപ്പോഴത്തെ ഭരണാധികാരിയായ കിം ജോങ്ങ് ഉന്നിന്റെ മുത്തച്ഛന്‍ കിം ഇല്‍ സുങ്ങിന്റെ നേതൃത്വത്തിലാണ് യുദ്ധം ആരംഭിച്ചത്. 1950 ജൂണ്‍ 25ന് ആരംഭിച്ച യുദ്ധം 1953 ജൂലൈ 27ന് സമാധാന ഉടമ്പടി ഒപ്പു വെച്ചതോടെ അവസാനിക്കുകയും ചെയ്തു. അന്ന് ചൈനയും സോവിയേറ്റ് യൂണിയനും ഉത്തര കൊറിയയെ പിന്തുണച്ചിരുന്നു. അതേസമയം, ഐക്യരാഷ്ട്ര സംഘടനയുടെ പൂര്‍ണപിന്തുണ ദക്ഷിണ കൊറിയക്കായികരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."