മരത്തടിയിലും ചിരട്ടയിലും ശില്‍പങ്ങളുടെ വിസ്മയം തീര്‍ത്ത് ശശി
പൂനൂര്‍: മരത്തടിയില്‍ നിന്നും ചിരട്ടയില്‍ നിന്നും ശില്‍പങ്ങള്‍ തീര്‍ത്ത് വിസ്മയിപ്പിക്കുകയാണ് എകരൂല്‍ വാകേരി സ്വദേശി ശശി എന്ന ശില്‍പ ശശി. വിവിധയിനം മരത്തടികളിലും മരക്കുറ്റികളിലും ചിരട്ടയിലും കരവിരുതോടെ ശില്‍പങ്ങള്‍ തീര്‍ത്ത് ആവശ്യക്കാര്‍ക്ക് നല്‍കുന്നതും ശില്‍പ ശശിക്ക് ഹോബിയാണ്.
45 കാരനായ ശശി പതിനഞ്ചു വര്‍ഷം മുന്‍പാണ് ശില്‍പ നിര്‍മാണം ആരംഭിക്കുന്നത്. ചിരട്ടയില്‍ നിര്‍മിച്ച രൂപം സുഹൃത്തിന് സമ്മാനിച്ചപ്പോള്‍ ലഭിച്ച പ്രോത്സാഹനമാണ് ആശാരിപ്പണിക്കാരനായ ശശിയെ ശില്‍പ ശശിയാക്കി മാറ്റിയത്.
ഭാര്യ പത്മിനിയും മക്കളായ ശില്‍പയും ഷിബിനും പ്രചോദനമായി കൂട്ടിനുണ്ടെങ്കിലും നിര്‍മിക്കുന്ന ശില്‍പങ്ങള്‍ സൂക്ഷിക്കാനാവശ്യമായ സൗകര്യം തന്റെ വീട്ടിലില്ലാത്തത് ശശിയെ പ്രയാസപ്പെടുത്തുന്നു.
2016ല്‍ അംബേദ്കര്‍ അവാര്‍ഡ് നേടിയ ശശി നല്ലൊരു ഗായകന്‍ കൂടിയാണ്. ഗോളത്തിന് മുകളില്‍ പറക്കുന്ന ഗരുഡനും മരകൊമ്പിലിരിക്കുന്ന പക്ഷികളും ചിരട്ടയില്‍ തീര്‍ത്ത വിരിഞ്ഞ താമരപ്പൂവും ശശിയുടെ കരവിരുതില്‍ പിറവിയെടുത്തവയില്‍ പ്രധാനപ്പെട്ടതാണ്.
മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ മരത്തടിയില്‍ തീര്‍ത്ത രൂപം മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിക്കാന്‍ തിരുവനന്തപുരത്ത് പോകാനൊരുങ്ങുന്ന ശശി പിണറായിയുടെ ശില്‍പം കൂടി നിര്‍മിക്കാനുള്ള തയാറെടുപ്പിലാണ്.
ശില്‍പ കലയില്‍ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി ആവശ്യമായ പരിശീലനം നല്‍കാനും ശശി തയാറാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."