ഹരിയാനയില്‍ ദലിത് യുവതിയെ പ്രതികള്‍ വീണ്ടും പീഡിപ്പിച്ചു
ന്യൂഡല്‍ഹി: ഹരിയാനയില്‍ മൂന്നു വര്‍ഷം മുമ്പ് കൂട്ടബലാത്സംഗത്തിനിരയായ യുവതി വീണ്ടും അതേ ആളുകളാല്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു. ഹരിയാനയിലെ റോത്തക്കില്‍ 20കാരിയായ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെയാണ് സവര്‍ണജാതിക്കാര്‍ വീണ്ടും ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് ശേഷം യുവതിയെ കുറ്റിക്കാട്ടില്‍ തള്ളുകയായിരുന്നു. യുവതി റോത്തക്കിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അഞ്ചു പേര് ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്. 2013ല്‍ ഈ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇവര്‍ ജാമ്യത്തിലിറങ്ങുകയായിരുന്നു. 50 ലക്ഷം രൂപ തരാമെന്നും കേസ് ഒത്തുതീര്‍പ്പാക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും യുവതിയും വീട്ടുകാരും വഴങ്ങിയില്ല. തുടര്‍ന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി വീണ്ടും ബലാത്സംഗം ചെയ്യുകയായിരുന്നു. കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി കാറിലാണ് തട്ടിക്കൊണ്ടുപോയത്. പ്രതികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും യുവതിക്കും വീട്ടുകാര്‍ക്കും ഭീഷണിയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഭിവാനിയില്‍ നിന്ന് അവര്‍ റോത്തക്കിലേയ്ക്ക് താമസം മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."