HOME
DETAILS
MAL
വിമര്‍ശനം രൂക്ഷം; രാമായണ മാസാചരണം കോണ്‍ഗ്രസ് ഉപേക്ഷിച്ചു
backup
July 15 2018 | 09:07 AM
തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് രൂക്ഷമായതിനെ തുടര്‍ന്ന് രാമായണമാസാചരണം കോണ്‍ഗ്രസ് ഉപേക്ഷിച്ചു. കെ.പി.സി.സി വി ചാര്വിഭാഗം ജില്ലാ കമ്മിറ്റിക്ക് പാര്‍ട്ടി നേത്യത്വം നിര്‍ദ്ദേശം നല്കി.
'രാമായണം നമ്മുടേതാണ്, നാടിന്റെ നന്മയാണ്' എന്ന പേരില്‍ കെ.പി.സി.സി വിചാര്‍ വിഭാഗമാണ് രാമായണ മാസാചരണം സംഘടിപ്പിക്കാനൊരുഹ്ങിയത്. എന്നാല്‍ ഇതിനതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. പരിപാടി സംഘടിപ്പിക്കുന്നതിനെതിരെ കെ.മുരളീധരനും വി.എം. സുധീരനും രംഗത്തെത്തിയിരുന്നു.
അതേസമയം, പാര്‍ട്ടി രാമായണ മാസാചരണം തീരുമാനിച്ചിരുന്നില്ലെന്ന് എം.എം. ഹസന് വിശദമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."