ആര്.എം.പി-ഐ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം; രണ്ട് സി.പി.എമ്മുകാര്‍ അറസ്റ്റില്‍.
വടകര: ഓര്‍ക്കാട്ടേരി കുന്നുമ്മക്കരയില്‍ ആര്.എം.പി.ഐ പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകരെ എടച്ചേരി പൊലിസ് അറസ്റ്റു ചെയ്തു.
ഒഞ്ചിയം പടിഞ്ഞാറെ കാവുംതൊടി സ്വരൂപ് മോഹന്‍(22), ചോമ്പാല കിഴക്കെ ചീക്കോളി അനൂപ്(33) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കുന്നുമ്മക്കര പാലയാട്ടുകുനി വിഷ്ണു (25), സുഹൃത്ത് ഗണേശന് എന്നിവരെ അക്രമിച്ച സംഭവത്തിലാണ് ഇവര്‍ പിടിയിലായത്.
ചൊവ്വാഴാച രാത്രി 10 മണിയോടെയാണ് കുന്നുമ്മക്കര ഇളമ്പങ്കോട് ശിവക്ഷേത്രത്തിനു സമീപം വച്ച് ഇവരെ ആറംഗ സംഘം അക്രമിച്ചത്. ഓര്‍ക്കാട്ടേരിയില്‍ നിന്നും വീട്ടിലേക്കു പോവുകയായിരുന്നു വിഷ്ണുവും ഗണേഷനും.
ബൈക്കുകളിലെത്തിയ അക്രമികള്‍ ഇവരുടെ വാഹനം തടഞ്ഞ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ വിഷ്ണുവിന്റെ ഇരുകാലുകള്‍ക്കും മുറിവേറ്റിരുന്നു. പിണറായി വിജയനെ ഫേസ് ബുക്കില്‍ വിമര്‍ശിച്ചാല്‍ ഇതാണ് അനുഭവമെന്നു പറഞ്ഞായിരുന്നു അക്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."