അരുണാചല്‍ പ്രദേശ്: പെമ ഖണ്ഡു അധികാരമേറ്റു
ഇറ്റാനഗര്‍: അരുണാചല്‍ മുഖ്യമന്ത്രിയായി പെമ ഖണ്ഡു അധികാരമേറ്റു. ഇറ്റാനഗറില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തഥാഗത റോയ് സത്യവാചകം ചൊല്ലി കൊടുത്തു. മുന്‍ മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡുവിന്റെ മകനാണ് 37കാരനായ പെമ ഖണ്ഡു.
സംസ്ഥാനത്തിന്റെ ഒന്‍പതാമത് മുഖ്യമന്ത്രിയാണിദ്ദേഹം. സുപ്രിംകോടതി വിധിയെ തുടര്‍ന്ന് ചുമതലയേറ്റ മുഖ്യമന്ത്രി നബാംടുക്കി രാജിവെച്ച ഒഴിവിലാണ് പെമ ഖണ്ഡുവിന്റെ സ്ഥാനാരോഹണം. 30 വിമത എം.എല്‍.എമാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് നബാം തുക്കിയ മാറ്റി പെമ ഖണ്ഡുവിനെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി മുതലെടുത്ത് കേന്ദ്രസര്‍ക്കാര്‍ നബാംടുക്കി സര്‍ക്കാറിനെ പുറത്താക്കി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു.
തുടര്‍ന്ന് വിമതരുടെ പിന്തുണയോടെ വിമത നേതാവും മുന്‍ ധനമന്ത്രിയുമായ കാലികോ പുളിനെ മുഖ്യമന്ത്രിയാക്കി ബി.ജെ.പി അധികാരം പിടിക്കുകയായിരുന്നു. 60 അംഗ നിയമസഭയില്‍ ഇപ്പോള്‍ കോണ്‍ഗ്രസിന് 47 അംഗങ്ങളുടെ പിന്തുണയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."