നീസ്: ഐ.എസ് ബന്ധം ചോദ്യചിഹ്നമാകുന്നു
പാരിസ്: നീസില്‍ കഴിഞ്ഞദിവസം ട്രക്കിടിച്ച് 84 പേരെ കൊലപ്പെടുത്തിയ യുവാവിന് ഐ.എസ് ബന്ധമുണ്ടോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. ഇയാള്‍ ഒറ്റയ്ക്കാണോ അക്രമം നടത്തിയെന്ന കാര്യത്തിലും ഇതുവരെ സ്ഥിരീകരണമായിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം കഴിഞ്ഞ ദിവസം ഐ.എസ് ഏറ്റെടുത്തിരുന്നു.
അതേസമയം കേസില്‍ രണ്ടുപേരെക്കൂടി അധികൃതര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ത്രീയും പുരുഷനുമാണ് അറസ്റ്റിലായത്. ഇവര്‍ക്കു സംഭവവുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ ഫ്രഞ്ച് ജുഡീഷ്യല്‍ അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താഏജന്‍സിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
അഞ്ചു പേരെയാണ് കേസുമായി ബന്ധപ്പെട്ട് ഇതുവരെ കസ്റ്റഡിയിലെടുത്തത്. ഇതില്‍ കൊലയാളിയുടെ മുന്‍ഭാര്യയും ഉള്‍പ്പെടും. ആക്രമണത്തില്‍ പരുക്കേറ്റ 50 പേരുടെ നില ഗുരുതരമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വെ ഹൊളാദ് പറഞ്ഞു. കുട്ടികളുള്‍പ്പെടെ 200 പേരാണ് പരുക്കുകളോടെ ചികിത്സയിലുള്ളത്.
ദേശീയദിനത്തില്‍ നടന്ന കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ മൂന്നുദിവസത്തെ ദുഃഖാചരണത്തിന് ഫ്രാന്‍സ് ആഹ്വാനം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."