ഇതര സംസ്ഥാനങ്ങളില്‍നിന്ന് കുട്ടികളെ കൊണ്ടുവന്ന കേസ് തെളിവില്ലെന്ന് ഹൈക്കോടതി
കൊച്ചി: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടു വന്നുവെന്നുള്ള കേസില്‍ തെളിവില്ലെന്ന് ഹൈക്കോടതി. യതീംഖാനകള്‍ക്കും മറ്റുമെതിരേ സി.ബി.ഐ രജിസ്ട്രര്‍ ചെയ്ത കേസ് അവസാനിപ്പിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. കഴിഞ്ഞ ആറ് വര്‍ഷമായി കേരള ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും നീണ്ടു നിന്ന നിയമ പോരാട്ടത്തിന് ശേഷമാണ് ഡല്‍ഹി ആസ്ഥാനമായുള്ള സി.ബി.ഐ പ്രത്യേക അന്വേഷണ സംഘം കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് വ്യക്തമാക്കി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് മുക്കം, വെട്ടത്തൂര്‍ യതീം ഖാനകള്‍ക്കെതിരേയും മറ്റുമുള്ള ക്രിമിനല്‍ നടപടികള്‍ കോടതി അവസാനിപ്പിച്ചത്.
2014 ല്‍ ബീഹാര്‍, ബംഗാള്‍, ഝാര്‍ഖണ്ഡ്, എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മുക്കം, വെട്ടത്തൂര്‍ യതീംഖാനകളിലേക്ക് വിദ്യാഭ്യാസത്തിനായി അനാഥ കുട്ടികള്‍ വന്നത്. 455 കുട്ടികളെ നിയമവിരുദ്ധമായി കടത്തികൊണ്ടുവന്നുവെന്നു കാണിച്ച് പാലക്കാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ഒരു വിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പൊലിസില്‍ പരാതി നല്‍കിയത്.
യതീംഖാനകളില്‍ കുട്ടികളെ ദുരുപയോഗം ചെയ്യുകയോ പീഡിപ്പിക്കപ്പെടുകയോ ചെയതിട്ടില്ലെന്നും കുട്ടികള്‍ പഠിക്കുന്നതിലും മറ്റും രക്ഷിതാക്കള്‍ തൃപ്തരാണെന്നും സി.ബി .ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. സി.ബി.ഐ ഡല്‍ഹി ഘടകം അഡീഷണല്‍ സൂപ്രണ്ട് നീലം സിങ്, വിനോദ് അറക്കല്‍ അടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഈ കേസ് സി.ബി.ഐ അന്വേഷിച്ച് കോടതി കേസ് അവസാനിപ്പിച്ചതോടെ യതീംഖാനകളുടെ നടത്തിപ്പിലെ സുതാര്യതയും സൂക്ഷ്മതയും വ്യക്തമായതായി മുക്കം യതീംഖാന ഭാരവാഹികളായ വി.ഇ മൊയ്‌മോന്‍ ഹാജി, വി. ഉമ്മര്‍ കോയ ഹാജി, വി. മരക്കാര്‍ മാസ്റ്റര്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."