എന്‍.ജി.ഒ സംസ്ഥാന സമ്മേളനം: സെമിനാറുകള്‍ നാളെ മുതല്‍
കണ്ണൂര്‍: എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട അനുബന്ധ സെമിനാറുകള്‍ നാളെ മുതല്‍ ആരംഭിക്കും. നാളെ വൈകുന്നേരം നാലിന് ശ്രീകണ്ഠപുരം ബസ്സ്റ്റാന്‍ഡ് പരിസരത്ത് നവലിബറല്‍ നയങ്ങളും കാര്‍ഷിക പ്രതിസന്ധിയും എന്ന വിഷയത്തില്‍ നടക്കുന്ന കാര്‍ഷിക സെമിനാര്‍ കെ.കെ രാഗേഷ് എം.പി ഉദ്ഘാടനം ചെയ്യും. ഫ്രാന്‍സിസ് ജോര്‍ജ്, അഡ്വ. ഇ.കെ നാരായണന്‍, ടി.സി മാത്തുക്കുട്ടി സംസാരിക്കും. മെയ് മൂന്നിന് വൈകുന്നേരം നാലിന് തലശ്ശേരി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടക്കുന്ന കാര്‍ഷിക സെമിനാര്‍ എം.ബി രാജേഷ് എം.പി ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ഡോ. അനില്‍ ചേലേമ്പ്ര, ഡോ.എം.എ സിദ്ദിഖ്, ടി.സി മാത്തുക്കുട്ടി സംസാരിക്കും. മെയ് അഞ്ചിന്
വൈകുന്നേരം മൂന്നിന് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ വനിതാ സെമിനാറും, മെയ് ഒന്‍പതിനു വൈകുന്നേരം നാലിന് പയ്യന്നൂര്‍ ഷേണായി സ്‌ക്വയറില്‍ മാധ്യമ സെമിനാറും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."