കുളിക്കാത്ത ഭര്‍ത്താവിനെ വേണ്ട; വിവാഹ മോചനത്തിനായി യുവതി കോടതിയില്‍
ഭോപ്പാല്‍: കുളിക്കില്ല, ഷേവ് ചെയ്യില്ല, ഇത്തരത്തിലൊരു ഭര്‍ത്താവിനെ ഇനി തനിക്കുവേണ്ട-മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശിനിയായ 23 കാരി കുടുംബ കോടതിയില്‍ നല്കിയ വിവാഹമോചന അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയതാണിത്. ഒരാഴ്ച കുളിക്കാതിരിക്കുകയും ഷേവ് ചെയ്യാതിരിക്കുകയും ചെയ്യുന്ന ഭര്‍ത്താവിനെ ഉപദേശിച്ച് മടുത്തുവെന്നും യുവതി പറയുന്നു. യുവതിക്കൊപ്പം ഭര്‍ത്താവും വിവാഹമോചനത്തിനായി ജോയിന്റ് പെറ്റിഷന്‍ നല്കി. ഭോപ്പാല്‍ കുടുംബകോടതി ജഡ്ജ് ആര്.എന്‍ ചന്ദ് ഇരുവരോടും ആറുമാസം അകന്നുകഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുശേഷമായിരിക്കും വിവാഹമോചനം.
ഭോപ്പാലിനടുത്ത ബരിഗഡ് സ്വദേശിനിയാണ് യുവതി. കുളിക്കാത്തതിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ദുര്‍ഗന്ധം വരുമ്പോള്‍ പെര്‍ഫ്യൂം പുരട്ടും. എന്നാലും കുളിക്കാന്‍ 25കാരനായ യുവാവ് തയാറാകില്ലെന്നാണ് ഭാര്യ പറയുന്നത്. യുവതിയുടെ ബന്ധുക്കള്‍ വിവാഹ ബന്ധം ഉപേക്ഷിക്കരുതെന്ന് പറഞ്ഞെങ്കിലും ഇതിന് ഇവര്‍ തയാറാകാതെയാണ് വിവാഹ മോചനത്തിലേക്ക് നീങ്ങിയത്. ഇരുവരും രണ്ട് സമുദായത്തില്‍പെട്ടവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."