HOME
DETAILS
MAL
പ്രായം ചെന്ന കാള ചത്തു, കൊന്നതെന്ന് ആരോപണം; കലാപത്തില്‍ ഒരാള്‍ മരിച്ചു
backup
April 13 2019 | 21:04 PM
റാഞ്ചി: പ്രായം ചെന്ന കാള വയലില്‍ വീണുചത്ത സംഭവത്തില്‍ ഒരു സംഘം അക്രമികള്‍ നടത്തിയ കലാപത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ജാര്‍ഖണ്ഡ് സംസ്ഥാനത്തിലെ ജുര്‍മോ ഗ്രാമത്തിലായിരുന്നു അക്രമം. 20 വയസ് പ്രായമുള്ള കാള വയലില്‍ ചത്തുകിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ഗ്രാമവാസികളായ 35ഓളം പേര് ചേര്‍ന്ന് ഇതിനെ സംസ്കരിച്ചു. ഇതിന് പിന്നാലെയാണ് ഒരു സംഘം അക്രമികള്‍ ആയുധങ്ങളും മറ്റുമായി എത്തി ഗ്രാമവാസികളെ ഏതിരിട്ടത്. കാളയെ ഇറച്ചിക്കായി ഇവര്‍ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ചായിരുന്നു അക്രമം. ഗ്രാമവാസിയായ പ്രകാശ് ലാക്രെയാണ് മരിച്ചത്. പീറ്റര്‍ ഫുലിജാസ്, ബെലാസസ് തിര്‍ക്കി, ജന്റുയിഷ് മിന്‍സാ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."