യു.പിയില്‍ പ്രതിരോധം ഫലപ്രദമെന്ന് സര്‍ക്കാര്‍; അല്ലെന്ന് രോഗികള്‍
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കൊവിഡ് വ്യാപനത്തിനെതിരേ ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അവകാശപ്പെടുമ്പോഴും രോഗികളെ അവഗണിക്കുന്നതായി പരക്കെ ആക്ഷേപം. വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കു മതിയായ സൗകര്യങ്ങളില്ലാത്ത കാര്യം നേരത്തേതന്നെ പുറത്തുവന്നതിനു പുറമേ, രോഗികളെ അധികൃതര്‍ തീര്‍ത്തും അവഗണിക്കുന്നതായി ആരോപിച്ച് ചികിത്സാ കേന്ദ്രത്തില്‍നിന്നു രോഗിയുടെ വിഡിയോ സന്ദേശവും പുറത്തായി. ഇതിനു പിന്നാലെ ഈ രോഗി മരണത്തിനു കീഴടങ്ങുകയും ചെയ്തു.
ജാന്‍സിയിലെ പ്രമുഖ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയാണ് അവഗണന ആരോപിച്ച് വിഡിയോ പുറത്തുവിട്ടത്. 52 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ചികിത്സാ കേന്ദ്രത്തില്‍ സൗകര്യങ്ങളിലെന്നും മറ്റൊരു ആശുപത്രിയിലേക്കു മാറ്റണമെന്നും വ്യക്തമാക്കുന്നുണ്ട്. 57കാരനായ ഈ രോഗിയുടെ വിഡിയോ വൈരലായതിനു പിന്നാലെ ആശുപത്രി കോമ്പൗണ്ടില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ആശുപത്രിക്കെതിരേ ഇയാളുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുമുണ്ട്. അതേസമയം, ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം മാത്രം ഒരു ലക്ഷം പേര്‍ക്കു കൊവിഡ് പരിശോധന നടത്തിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്ത് ഒരു ദിവസം ഒരു ലക്ഷം കൊവിഡ് പരിശോധന നടത്തുന്നത് ആദ്യമായാണെന്നും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അവകാശപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."