യു.എസ്-ഉത്തരകൊറിയ സൈനിക പ്രതിനിധികള്‍ ചര്‍ച്ച നടത്തി
സിയൂള്‍: യു.എസ് -ഉത്തരകൊറിയ സൈനിക പ്രതിനിധികള്‍ കൊറിയന്‍ അതിര്‍ത്തിയില്‍ ചര്‍ച്ച നടത്തി. കൊറിയന്‍ യുദ്ധത്തില്‍ മരിച്ച യു.എസ് സൈനികരുടെ ഭൗതികാവശിഷ്ടങ്ങളുടെ കൈമാറ്റത്തിന്റെ പ്രാഥമിക കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനാണ് കൂടിക്കാഴ്ച നടത്തിയത്.
1950-1953 വര്‍ഷങ്ങളില്‍ നടന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ട യു.എസ് സൈനികരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൈമാറ്റം ചെയ്യാന്‍ സിംഗപ്പൂരില്‍ നടന്ന ഉച്ചകോടിക്കിടെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ ധാരണയായിരുന്നു.
പാമുന്ജോമില്വച്ചാണ് ചര്‍ച്ച നടന്നതെന്ന് ദക്ഷിണകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തു. ഇത് സംബന്ധിച്ച് ധാരണയിലെത്താന്‍ വ്യാഴാഴ്ച ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈംക് പോംപിയോ പറഞ്ഞിരുന്നു. ഇതിന്റെ മുന്നോടിയായുള്ള ചര്‍ച്ചകളാണ് ഇന്നലെ നടന്നത്.
ഉത്തരകൊറിയയുമായി ചര്‍ച്ചക്ക് തയാറാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ഹീതര്‍ നോര്‍ട്ട് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."