HOME
DETAILS
MAL
ദേശീയപാത വികസനം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും: ജി. സുധാകരന്
backup
July 18 2016 | 04:07 AM
തിരുവനന്തപുരം: ദേശീയപാത വികസനം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്. സംസ്ഥാനത്തെ റോഡുകള്‍ രണ്ടു വര്‍ഷത്തിനകം സഞ്ചാരയോഗ്യമാക്കുമെന്ന് ദേശീയപാത അതോറിറ്റി ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.
ഭൂമിയേറ്റടുക്കലിന് പ്രാദേശിക തര്‍ക്കം മാത്രമാണ് തടസ്സമെന്നും ഇതെല്ലാം പരിഹരിക്കാനും ഭൂമി വിട്ടുനല്കുന്നവര്ക്കുള്ള ന്യായവില ഉറപ്പാക്കാന്‍ അതാത് ജില്ലയിലെ കലക്ടര്‍മാരെ നിയോഗിച്ചതായും ദേശീയപാത നിര്‍മാണത്തിന് ആവശ്യമായ സ്ഥലം മാത്രമേ ഏറ്റെടുക്കുകയുള്ളുവെന്നും മന്ത്രി അറിയിച്ചു. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."