ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് പള്ളി മാതൃകയില്‍ പാകിസ്താനില്‍'മനുഷ്യമസ്ജിദ് '
ഇസ്ലാമാബാദ്: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ഭീകരാക്രമണത്തിനിരയായ അല്‍നൂര്‍ മസ്ജിദിന്റെ 'മനുഷ്യ ചിത്രം' ഒരുക്കി പാകിസ്താനിലെ സന്നദ്ധ സംഘടന.
പഞ്ചാബ് പ്രവിശ്യയിലെ ഝാങ് നഗരത്തിലെ പള്ളിയിലാണ് വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിനു ശേഷം നൂറുകണക്കിനുപേര്‍ അല്‍ നൂര്‍ പള്ളിയുടെ രൂപത്തില്‍ അണിനിരന്നത്. തദ്ദേശീയ വേഷമായ ജുബ്ബയും കൂര്‍ത്തയും അണിഞ്ഞ് തൊപ്പിയും ധരിച്ചെത്തിയവര്‍ ഝാങിലെ പച്ചപിടിച്ച വയലിലാണ് ക്രൈസ്റ്റ്ചര്‍ച്ച് പള്ളിയുടെ മാതൃകയില്‍ നിന്നത്. പള്ളിയുടെ രൂപത്തിനു തൊട്ടുസമീപത്തായി പരിപാടിക്കെത്തിയ മറ്റുചിലര്‍ ഇസ്ലാം ഈസ് പീസ് (ഇസ്ലാം സമാധാനമാണ്) എന്ന രൂപത്തിലും അണിനിരന്നു. ഇതിനു സമീപത്തായി പാകിസ്താന്റെയും ന്യൂലിഡന്റിന്റെയും കൂറ്റന്‍ പകാകയും സ്ഥാപിച്ചിരുന്നു. ക്രൈസ്റ്റ് ചര്‍ച്ചില്‍ കൊല്ലപ്പെട്ട രക്തസാക്ഷികളോട് ഐക്യദാര്‍ഢ്യം അറിയിക്കുന്നു എന്നെഴുതിയ കൂറ്റന്‍ ബാനറും ഉയര്‍ത്തിയിരുന്നു.
മുസ്ലിം ലോകത്ത് സമാധാനവും സ്ഥിരതയും പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച മുസ്ലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സന്നദ്ധ സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. മാര്‍ച്ച് 15നാണ് ക്രൈസ്റ്റ് ചര്‍ച്ചിലെയും ലിന്‍വുഡിലെയും പള്ളികള്‍ക്കുനേരെ ഭീകരാക്രമണംനടന്നത്. സംഭവത്തില്‍ മലയാളി യുവതിയുള്‍പ്പെടെ 50 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഒന്‍പത് പേര് പാകിസ്താന് പൗരന്മാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."