പാപ്പിനിശ്ശേരി റെയില്‍വേ മേല്‍പ്പാലം: ടാറിങ് ജോലികള്‍ പൂര്‍ത്തിയായി
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി പ്രവൃത്തിയിലെ പ്രധാന ജോലിയായിരുന്ന പാപ്പിനിശ്ശേരി റെയില്‍വെ മേല്‍പ്പാലത്തിന്റെ ടാറിങ് ജോലികള്‍ പൂര്‍ത്തിയായി.
പാപ്പിനിശ്ശേരി-പിലാത്തറ റോഡ് നവീകരണ പദ്ധതി 118.3 കോടി അനുവദിച്ചാണ് പ്രവൃത്തി തുടങ്ങിയത്. 620 മീറ്റര്‍ നീളമുള്ള പാപ്പിനിശ്ശേരി മേല്‍പ്പാല ജോലികള്‍ക്കായി 40 കോടി രൂപയാണ് മാറ്റി വെച്ചത്. 2013 ഏപ്രില്‍ 22ന് തുടങ്ങിയ മേല്‍പ്പാലത്തിന്റെ ജോലികള്‍ നാലു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. പാലത്തിന്റെ ടാറിങ് ജോലികള്‍ കഴിഞ്ഞതോടെ ചെറു വാഹനങ്ങളും ഇരുചക്രവാഹനങ്ങളും പാലം വഴി കടന്ന് പോകുന്നുണ്ട്.
പാലത്തിന് മുകളില്‍ ഇരുവശത്തുമായി നിര്‍മ്മിച്ച 44 കൈവരികള്‍, പാലത്തിനു മുകളില്‍ വെളിച്ചം ലഭിക്കുന്നതിന് വേണ്ടിയുള്ള 22 സോളാര്‍ സ്ട്രീറ്റ് ലൈറ്റുകള്‍ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. 21 കി.മീറ്റര്‍ ദൂരം വരുന്ന പിലാത്തറ-പാപ്പിനിശ്ശേരി പാതയിലൂടെ ബസ് അടക്കമുള്ള വാഹനങ്ങള്‍ കടന്നു പോകുന്നതിന് ഇനിയും റോഡിന്റെ ജോലികള്‍ പൂര്‍ത്തിയാകാനുണ്ട്. പാപ്പിനിശ്ശേരി ഹാജി റോഡ് മുതല്‍ പഴയങ്ങാടി ജങ്ഷന് വരെയുളള പ്രവൃത്തികളാണ് ഇപ്പോള്‍ നടന്ന് വരുന്നത്. ഇതിന്റെ ജോലികള്‍ പൂര്‍ത്തിയാകുന്നതോടെ റോഡ് ഗതഗാതത്തിനായി പൂര്‍ണമായും തുറന്ന് കൊടുക്കാനാകും. ഡല്‍ഹി ആസ്ഥാനമായുള്ള കരാറുകാരന് ആര്.ഡി.എസ് കമ്പനിയുടെ അനാസ്ഥമൂലമാണ് പ്രവൃത്തികള്‍ വൈകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."