ഡി.വൈ.എഫ്.ഐ സമരത്തെ മുക്കി യു.ഡി.എഫ് പ്രവര്‍ത്തകര്‍
തിരുന്നാവായ: വൈരംങ്കോട് എ.എം.യു.പി സ്കൂള്‍, ഇഅലാമുദ്ദീന് മദ്റസ റോഡ് പൊട്ടി പൊളിഞ്ഞ് വെള്ളത്തില്‍ മുങ്ങിയ സംഭവത്തില്‍ ഡി.വൈ.എഫ്.ഐ, എസ്.ഡി.പി.ഐ തുടങ്ങിയ പാര്‍ട്ടികള്‍ പ്രതിഷേധ സമരങ്ങള്‍ പ്രഖ്യാപിച്ചതോടെ പഞ്ചായത്ത് ഫണ്ടും റെഡിയാക്കി.
പഞ്ചായത്തിലെ 20, 21 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് മൂന്ന് ലക്ഷം രൂപ ഫണ്ട് അനുവദിച്ച പഞ്ചായത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസമാണ് ബാനര്‍ സ്ഥലത്ത് സ്ഥാപിച്ചത്. വര്‍ഷക്കാലത്ത് തകര്‍ന്ന് വെള്ളം കെട്ടി നില്ക്കുന്ന റോഡിലൂടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ കാല്‍നട യാത്ര ദുരിതപൂര്‍ണമാണ്. ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ബ്രാഞ്ച് കമ്മിറ്റി റോഡ് ഉപരോധിച്ചു. ഉപരോധം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം അഡ്വ. വിനോദ് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."