HOME
DETAILS
MAL
ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജില്‍ തൊഴിലാളികളുടെ ജോലി സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാതെ
backup
July 15 2018 | 19:07 PM
പൊന്നാനി: കുത്തിയൊഴുകുന്ന പുഴയുടെ നടുക്കുള്ള കൂറ്റന്‍ റഗുലേറ്റര്‍ കംബ്രിഡ്ജിന്റെ മുകളില്‍ യാതൊരു സുരക്ഷാ മുന്‍കരുതലുകളും പാലിക്കാതെ ജോലി ചെയ്യുകയാണ് ഒരു കൂട്ടം കരാര്‍ തൊഴിലാളികള്‍.
കാണുന്നവരെപ്പോലും പേടിപ്പെടുത്തുന്ന ഈ കാഴ്ച ചമ്രവട്ടം റഗുലേറ്റര്‍ കംബ്രിഡ്ജിന് മുകളിലാണ്. ഷട്ടറുകളുടെ അറ്റകുറ്റപ്പണികളാണ് ഇപ്പോള്‍ നടക്കുന്നത്. കരാര്‍ തൊഴിലാളികളാകട്ടെ നിയമപ്രകാരമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തിട്ടുമില്ല. അപകടം ക്ഷണിച്ചുവരുത്തുന്ന ഈ ജോലി കണ്ടിട്ടും കാണാത്ത ഭാവത്തിലാണ് അധികൃതരുള്ളത്. ശക്തമായ അടിയൊഴുക്കും ആഴവുമുള്ള പുഴയുടെ ഭാഗങ്ങളിലാണ് ഇവര്‍ പണിയെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."