കൊലപാതകം വേഗത്തില്‍ നടത്താന്‍ പരിശീലനം നല്‍കുന്ന സംഘടനയാണ് എസ്.ഡി.പി.ഐയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊലപാതകം നടത്താന്‍ വേഗത്തില്‍ പരിശീലനം നല്‍കുന്ന സംഘടനയാണ് എസ്.ഡി.പി.ഐയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വേളത്ത് നടന്ന ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം രാഷ്ട്രീയകാരണങ്ങളാലാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആര്‍.എസ്.എസും എസ്.ഡി.പിഐയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എസ്.ഡി.പി.ഐയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ മൃദുസമീപനം കൈകൊള്ളുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. രണ്ടും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടികളാണെന്ന കാര്യം എല്ലാവര്‍ക്കും വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
കുറ്റ്യാടി യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം അടിയന്തരപ്രമേത്തിന് അവതരണാനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
കുറ്റ്യാടി വേളത്ത് ലീഗ് പ്രവര്‍ത്തകനായ പുത്തലത്ത് നസീറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ദിവസം രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."