ഒ. മുഹമ്മദ് അസ്ലം വിരമിക്കുന്നു
കണ്ണൂര്‍: ഡെപ്യൂട്ടി കലക്ടര്‍ ഒ. മുഹമ്മദ് അസ്ലം സര്‍വിസില്‍ നിന്ന് വിരമിക്കുന്നു. 34 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍(എല്‍.എ) ആന്‍ഡ് അപ്പലേറ്റ് അതോറിറ്റിയായി അദ്ദേഹം വിരമിക്കുന്നത്.
1983ല്‍ ദേശീയപാതവിഭാഗം സ്ഥലമെടുപ്പ് ഓഫിസില്‍ എല്‍.ഡി ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ച മുഹമ്മദ് അസ്ലം കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ എ.ഡി.എമ്മായും കണ്ണൂര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍, കെ.എഫ്.എസ് ഡെപ്യൂട്ടി തഹസില്‍ദാര്‍, നാഷനല്‍ ഹൈവേ തഹസില്‍ദാര്‍, വൈത്തിരി അഡീഷനല്‍ തഹസില്‍ദാര്‍, മട്ടന്നൂര്‍ എയര്‍പോര്‍ട്ട് തഹസില്‍ദാര്‍, സുല്‍ത്താന്‍ ബത്തേരി താലൂക് തഹസില്‍ദാര്‍, തളിപ്പറമ്പ് തഹസില്‍ദാര്‍, കോഴിക്കോട് എല്‍.ആര് ഡെപ്യൂട്ടി കലക്ടര്‍ എന്നീ പദവികള്‍ വഹിച്ചു.
തളിപ്പറമ്പിലെ പഴയകാല ലീഗ് നേതാവ് പരേതനായ പള്ളക്കല്‍ മമ്മു കണ്ണൂര്‍ സിറ്റിയിലെ ഓടന്‍ സൈനുന്നി എന്നിവരുടെ മകനാണ്. ഭാര്യ: റഫാദ കമ്പില്‍. മക്കള്‍: അമല്‍ സഹാന, ഫാത്തിമത്തുല്‍ നസ്ല, മുഹമ്മദ് അന്‍സല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."