സുനന്ദ പുഷ്കറിന്റെ മരണം: മെഹര്‍ തരാറിനെ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനെ ഡല്‍ഹി പൊലിസ് മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്.
ഡല്‍ഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യലെന്നും ഇത് അതീവ രഹസ്യമായിട്ടാണ് നടത്തിയതെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഡിപ്പാര്‍ട്ട്മെന്റിലെ തന്നെ വളരെ കുറച്ചു പേര്‍ക്കുമാത്രമേ ഇക്കാര്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുള്ളു. മൂന്ന് മാസങ്ങള്‍ക്കു മുന്‍പാണ് മെഹറിനെ ചോദ്യം ചെയതത്.
ശശി തരൂരുമായി സന്ദേശങ്ങള്‍ കൈമാറിയെന്നും പ്രണയത്തിലാണെന്നുമുള്ള ആരോപണങ്ങള്‍ മെഹര്‍ നിഷേധിച്ചു. കഴിഞ്ഞ ഡിസംബറിലാണ് അന്വേഷണത്തോട് സഹകരിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം മെഹറിന് സന്ദേശം നല്‍കിയത്.
2014 ജനുവരി 17 നാണ് സുനന്ദ പുഷ്കറിനെ ലീല ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശശി തരൂരുമായി മെഹറിന് ബന്ധമുണ്ടെന്ന് സുനന്ദ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് മെഹറിനേയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."