ചെന്നിത്തലയുടേത് പ്രത്യേക മാനസികനില: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവിന്റെ പ്രത്യേക മാനസിക നിലയ്ക്കനുസരിച്ച് മറുപടി പറയാന്‍ തന്നെ കൊണ്ട് പറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞുകിട്ടണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഇതിനായി പല പ്രസ്താവനകളും അദ്ദേഹം ഓരോ ദിവസവും നടത്തുന്നു. അദ്ദേഹത്തിന്റെ പ്രത്യേക മാനസികനിലയ്ക്ക് മറുപടിയില്ല.ശബരിമല വിമാനത്താവളം ഒരിക്കലും വരാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്നവര്‍ക്കുള്ള ചോദ്യമാണ് പ്രതിപക്ഷ നേതാവ് ചോദിക്കുന്നത്. ഭൂമി കൈയില്‍ കിട്ടുംമുമ്പ് എന്തിനാണ് കണ്‍സള്‍ട്ടന്റിനെ നിയമിച്ചതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യം. കണ്‍സള്‍ട്ടന്റിനെ നിയമിച്ചത് സാധ്യതാപഠനത്തിനാണ്. ഭൂമി കൈയില്‍ കിട്ടുന്നതുവരെ കാത്തിരുന്നാല്‍ പദ്ധതി ഗണപതിക്കല്യാണം പോലെയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."