സംയുക്ത പദ്ധതി നിര്‍വഹണം ജൂണ്‍ ആദ്യവാരം തുടങ്ങും
കണ്ണൂര്‍: പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ സംയുക്ത പദ്ധതികള്‍ ജൂണ്‍ ആദ്യം നിര്‍വഹണം തുടങ്ങുന്ന തരത്തില്‍ തീരുമാനിക്കണമെന്ന് ആസൂത്രണസമിതി യോഗത്തില്‍ നിര്‍ദേശം. ജനുവരിയില്‍ ധനകാര്യവകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് വ്യവസ്ഥകള്‍ പാലിച്ച് മാത്രമേ തദ്ദേശഭരണ സ്ഥാപനങ്ങള്‍ സംയുക്ത പ്രൊജക്ടുകള്‍ ഏറ്റെടുത്ത് നടപ്പാക്കാവൂ. പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചതായിരിക്കണം. നടത്തിപ്പില്‍ മുഖ്യപങ്കാളിയാകുന്ന തദ്ദേശ സ്ഥാപനം പദ്ധതി തയാറാക്കണം. സെപ്റ്റംബര്‍ 30നകം തുക കൈമാറണമെന്നും യോഗം നിര്‍ദേശിച്ചു. പ്ലാനിങ് ഓഫിസ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. മേയര്‍ ഇ.പി ലത, കലക്ടര്‍ മിര്‍ മുഹമ്മദ് അലി പങ്കെടുത്തു. സ്വശാക്തീകരണ ദേശീയ പുരസ്കാരത്തിന് അര്‍ഹയായ ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ലക്ഷ്മിയെ യോഗം അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."