HOME
DETAILS
MAL
എയര്‍ ഇന്ത്യ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു: മുന്‍ ജീവനക്കാരന്‍ പിടിയില്‍
backup
July 18 2016 | 05:07 AM
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ എയര്‍ലൈന്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. 23 കാരനായ അനിതേഷ് ഗിരി ഗോസ്വാമിയാണ് ജയ്പൂരില്‍ പൊലിസ് പിടിയിലായത്. വെബ്‌സൈറ്റ് ഹാക്ക് ചെയ്ത ഇയാള്‍ പല ഏജന്‍സികള്‍ക്കും ടിക്കറ്റ് വില്‍ക്കുകയായിരുന്നു.
ഒരു ലാപ്‌ടോപ് മൊബൈല്‍ ഫോണുകള്‍ എയര്‍ലൈനുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിയ ഇയാളില്‍ നിന്നും പിടികൂടിയിട്ടുണ്ട്. ഇയാള്‍ മുന്‍പ് എയര്‍ ഇന്ത്യയിലും കിങ്ഫിഷര്‍ എയര്‍ലൈന്‍സിലും ജോലി ചെയ്തിട്ടുണ്ട്.
ഡല്‍ഹി പൊലിസ് സൈബര്‍ ക്രൈം വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരം വഞ്ചനാക്കുറ്റം, വ്യാജരേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകളാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."